ബേക്കറി കടയില്‍ ചായകുടിക്കുന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് മരണം

മംഗളൂരു: തുമകൂരു ജില്ലയിൽ കൊരട്ടഗരെ താലൂക്കിലെ കൊളാലയിൽ ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. മുന്ന് പേർക്ക് പരിക്കേറ്റു. കറ്റേനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്. ബേക്കറി ഉടമയും ചായകുടിക്കാനെത്തിയവരുമാണ് അപകടത്തിൽപെട്ടത്. 

പരിക്കേറ്റ കാന്തരാജു, സിദ്ധഗംഗമ്മ, മോഹൻ കുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. രംഗശാമയ്യയും ബൈലപ്പയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, ജയണ്ണ ആശുപത്രിയിലും. 

നേരത്തെ, ഇതേ സ്ഥലത്ത് ലോറി കടയിൽ ഇടിച്ച് ഒരാൾ മരിച്ചിരുന്നു. തുമകൂരുവിനെ കൊളാലയുമായി ബന്ധിപ്പിക്കുന്ന റോഡിന് ചരിവുള്ളതാണ്. അമിതവേഗതയിൽ വാഹനങ്ങൾ പായുന്നതും ഗ്രാമത്തിലെ ഇടുങ്ങിയ റോഡും അപകടങ്ങൾക്ക് കാരണമാവുന്നതായി നാട്ടുകാർ പറഞ്ഞു. കൊലാല പൊലീസ് കേസെടുത്തു.

Tags:    
News Summary - 3 killed, 3 injured as lorry ploughs into roadside bakery in Karnataka's Tumakuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.