ബംഗളൂരുവിലെ 27 സ്വകാര്യ സ്കൂളുകൾ അനധികൃതം

ബംഗളൂരു: കർണാടക വിദ്യാഭ്യാസ നിയമപ്രകാരം രജിസ്ട്രേഷനില്ലാത്ത ബംഗളൂരുവിലെ 27 സ്വകാര്യ സ്കൂളുകളെ അനധികൃത സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി. ഇത്തരം സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഇതിനകം 27 സ്കൂളുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. നിയമപ്രകാരമല്ലാതെ 15 സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തുടനീളമുള്ള 35,000 സ്വകാര്യ സ്കൂളുകളിൽ വിശദപരിശോധന നടത്താൻ ഉത്തരവിട്ടത്. ബംഗളൂരു നോർത്ത് വിദ്യാഭ്യാസ ജില്ലയിൽ 11ഉം സൗത്ത് ജില്ലയിൽ 16ഉം അനധികൃത സ്കൂളുകളുണ്ട്. സൗത്ത് ജില്ലയിൽ ഇത്തരം സ്കൂളുകളിൽ 925 കുട്ടികൾ പഠിക്കുന്നുണ്ട്. സൗത്ത് ജില്ലയിൽ നാല് സ്കൂളുകൾ അടക്കുകയും ചെയ്തു.

Tags:    
News Summary - 27 private schools in Bengaluru are illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.