മംഗളൂരു: വായ്പ വാഗ്ദാനം ചെയ്ത് വഞ്ചിച്ച ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് നഗരത്തിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 2.15 ലക്ഷം രൂപയാണ് നഷ്ടമായത്. സെപ്റ്റംബറിൽ ബംഗളൂരു ആസ്ഥാനമായ ജയപ്രകാശ് ഫിനാൻസിന്റെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി അജ്ഞാത വ്യക്തി വാട്ട്‌സ്ആപ് വഴി ഇരയെ ബന്ധപ്പെട്ടു. പിന്നീട് അയാൾ വിളിച്ച് 50,000 രൂപയുടെ വ്യക്തിഗത വായ്പ വേഗത്തിൽ അനുവദിക്കുമെന്ന് ഇരക്ക് ഉറപ്പുനൽകി. ഇര കൂടുതൽ അന്വേഷിച്ചപ്പോൾ കൃതിക എന്ന സ്ത്രീ അദ്ദേഹത്തോട് സംസാരിക്കുകയും വായ്പ അംഗീകരിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് കമ്പനിയുടെ മാനേജർ ആണെന്ന് അവകാശപ്പെട്ട് ശ്രീവത്സവ് എന്നൊരാൾ വ്യാജേന വിവിധ ചാർജുകൾ അടക്കാൻ ഇരയോട് ആവശ്യപ്പെട്ടു. ഇവരെ വിശ്വസിച്ച്, ഇര സെപ്റ്റംബർ എട്ട് മുതൽ 23 വരെ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാത വ്യക്തികൾ നൽകിയ വ്യത്യസ്ത ഗൂഗ്ൾ പേ നമ്പറുകളിലേക്ക് യു.പി.ഐ വഴി മൊത്തം 2,15,000 രൂപ ഗഡുക്കളായി കൈമാറി. പിന്നീട് വായ്പ തുക തിരികെ നൽകണമെന്ന് ഇര ആവശ്യപ്പെട്ടപ്പോൾ അധിക ചാർജുകൾ അടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, വായ്പ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.