ബംഗളൂരു: കർണാടക കോൺഗ്രസ് എം.എൽ.എ. എൻ.എ. ഹാരിസിന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും ഇ.ഡി. നടത്തിയ 21 മണിക്കൂർ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എം.എൽ.എയുടെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാട് പറഞ്ഞു.
ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാരിസിന്റെ രണ്ട് ആൺമക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഒമർ ഫാറൂഖ് നാലപ്പാട്, മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി കെ. റഹ്മാൻ ഖാന്റെ ചെറുമകൻ അഖീബ് ഖാൻ, ശ്രീകൃഷ്ണ രമേശ് എന്നിവരുടെ വീടുകളിൽ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പിതാവിന് 89 വയസ്സായി. ഇത്രയും വയസ്സിനിടയില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീണിട്ടില്ല.
പിതാവ് എൻ.എ. ഹാരിസ് നാലു തവണ എം.എൽ.എ. ആയ വ്യക്തിയാണ്. അദ്ദേഹത്തിനെതിരെയും ഇതുവരെ ആരോപണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. തന്നെയും സഹോദരനെയും അവര്‍ ലക്ഷ്യംവെക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 21 മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷം വീട്ടിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ മാത്രമാണ് കൊണ്ടുപോയത്.
ഒരു പൈസപോലും കിട്ടിയില്ല. നിയമത്തില്‍ വിശ്വാസമുണ്ട്. കോടതിയിൽ കേസ് നേരിടാൻ തയാറാണ്.
പിതാവും താനും രാഷ്ട്രീയം തെരഞ്ഞെടുത്തു. പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ്. തന്നെ എന്തുവേണമെങ്കിലും വിളിക്കാം എന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീക്കിയെ അറിയാം.അദ്ദേഹത്തെ അറിയില്ല എന്ന് ഒരികളും പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ഒരു സൂചനയും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.