മൃ​ഗ​ശാ​ല ക​വാ​ട പ​രി​സ​രം

ദ​സ​റ ദി​ന​ങ്ങ​ളി​ൽ മൈ​സൂ​രു മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ച്ച​ത് 1.56 ല​ക്ഷം പേ​ർ

ബം​ഗ​ളൂ​രു: മൈ​സൂ​രു ശ്രീ ​ചാ​മ​രാ​ജേ​ന്ദ്ര സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​ൻ​സ് (മൈ​സൂ​രു മൃ​ഗ​ശാ​ല) 11 ദി​വ​സ​ത്തെ ദ​സ​റ ഉ​ത്സ​വ കാ​ല​യ​ള​വി​ൽ (സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ) 1.56 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​റ്റു.ഗേ​റ്റ് വ​രു​മാ​ന​മാ​യി 1.91 കോ​ടി രൂ​പ നേ​ടി. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​യു​ധ​പൂ​ജ ദി​ന​ത്തി​ൽ 27,033 സ​ന്ദ​ർ​ശ​ക​ർ എ​ത്തി. 33.21 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ടാ​യി. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ 27,272 സ​ന്ദ​ർ​ശ​ക​ർ- വ​രു​മാ​നം 34.07 ല​ക്ഷം രൂ​പ. 2024 ലെ ​ദ​സ​റ​യി​ൽ മൃ​ഗ​ശാ​ല​യി​ൽ സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തി​ര​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

1.65 ല​ക്ഷം സ​ന്ദ​ർ​ശ​ക​രും 1.71 കോ​ടി രൂ​പ ഗേ​റ്റ് വ​രു​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ആ​യു​ധ പൂ​ജ ദി​ന​ത്തി​ൽ 21,996 സ​ന്ദ​ർ​ശ​ക​രും 23.07 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ 34,659 സ​ന്ദ​ർ​ശ​ക​രും എ​ത്തി- വ​രു​മാ​നം 35.54 ല​ക്ഷം രൂ​പ.2023ൽ ​മൃ​ഗ​ശാ​ല​യി​ൽ1.65 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ത്തി- വ​രു​മാ​നം 1.67 കോ​ടി രൂ​പ. ആ​യു​ധ പൂ​ജ ദി​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​ത്- 28,287 പേ​ർ, വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ 23,890 പേ​ർ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 28.23 ല​ക്ഷം രൂ​പ​യും 24.58 ല​ക്ഷം രൂ​പ​യും വ​രു​മാ​നം ല​ഭി​ച്ചു.

2022ൽ 1.55 ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്. ഗേ​റ്റ് വ​രു​മാ​നം- 1.53 കോ​ടി രൂ​പ. ആ​യു​ധ പൂ​ജ ദി​ന​ത്തി​ൽ 22,909 സ​ന്ദ​ർ​ശ​ക​രും വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ 36,013 പേ​രും എ​ത്തി. യ​ഥാ​ക്ര​മം 23.05 ല​ക്ഷം രൂ​പ​യും 35.83 ല​ക്ഷം രൂ​പ​യും വ​രു​മാ​നം കി​ട്ടി.ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഒ​റ്റ​ദി​വ​സ​ത്തെ വ​രു​മാ​ന​മാ​ണി​ത്. 2021ൽ ​കോ​വി​ഡും തി​ര​മാ​ല ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കെ 10 ദി​വ​സ​ത്തെ ദ​സ​റ​യി​ൽ 75,000 സ​ന്ദ​ർ​ശ​ക​ർ എ​ത്തി, 77.63 ല​ക്ഷം രൂ​പ വ​രു​മാ​നം നേ​ടി. ആ​യു​ധ​പൂ​ജ ദി​ന​ത്തി​ൽ 9,033 പേ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ 27,093 സ​ന്ദ​ർ​ശ​ക​ർ പ​ങ്കെ​ടു​ത്തു. യ​ഥാ​ക്ര​മം 9.29 ല​ക്ഷം രൂ​പ​യും 26.67 ല​ക്ഷം രൂ​പ​യും വ​രു​മാ​നം നേ​ടി.

Tags:    
News Summary - 1.56 lakh people visited Mysore Zoo during Dussehra days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.