മലയാളി സ്കൂൾ വിദ്യാർഥികളുമായെത്തിയ പഠനയാത്ര

സംഘത്തിന്റെ ബസ് ബംഗളൂരു ഹാസനിൽ

അപകടത്തില്‍പെട്ടപ്പോൾ

മലയാളി വിദ്യാർഥികളുടെ പഠനയാത്ര ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

ബംഗളൂരു: ഹാസന് സമീപം മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അറക്കൽഗു‍‍ഡ് താലൂക്കിൽ മൊറാർജി ദേശായി സ്കൂളിന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് അപകടം.

വിനോദസഞ്ചാര സംഘം നാലു ബസുകളിലായി ബംഗളൂരു സന്ദർശിച്ച് മടങ്ങുകയായിരുന്നു. ഇതിലൊരു ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബസിൽ 45ഓളം വിദ്യാർഥികളുണ്ടായിരുന്നു. സംഭവം നടന്നയുടനെ നാട്ടുകാർ ചേർന്ന് വിദ്യാർഥികളെ അറക്കൽഗു‍‍ഡ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. അതിനുശേഷം രാത്രി തന്നെ സംഘം നാട്ടിലേക്ക് മടങ്ങി.

Tags:    
News Summary - 15 injured as bus carrying Malayali students overturns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.