ബംഗളൂരു: ദസറ ആഘോഷങ്ങളിൽ കമ്പള ഉൾപ്പെടുത്താനുള്ള പദ്ധതി പുനഃപരിശോധിക്കണമെന്ന് മൈസൂർ-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതും തീരദേശ കർണാടകയിലെ ജനങ്ങളുടെ സംസ്കാരവുമായും ജീവിതവുമായും ആഴത്തിൽ ഇഴചേർന്നു കിടക്കുന്ന ഏറ്റവും പവിത്രമായ പാരമ്പര്യമാണ് കമ്പള. അതിന് അതിന്‍റെതായ പരമ്പരാഗതവും മതപരവുമായ മൂല്യങ്ങളുണ്ട്. അതിന്‍റെ പ്രധാന്യം കുറക്കുന്ന തരത്തില്‍ വാണിജ്യവൽക്കരണത്തിന്‍റെയോ വിനോദത്തിന്‍റെയോ കണ്ണുകളിലൂടെ കാണരുത്. പ്രാദേശിക വിശ്വാസങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആചാരത്തെ വാണിജ്യവത്കരിക്കുമ്പോള്‍ അതിന്‍റെ പവിത്രത നഷ്ടപ്പെടും. മൈസൂരു ദസറയുടെ യഥാർഥ സത്തയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രാവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദസറ ആഘോഷങ്ങളിൽ കമ്പള ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
നിയമപരവും സാങ്കേതികപരവുമായ കാരണങ്ങളാല്‍ അത് നടത്താൻ കഴിഞ്ഞില്ല. ഈ വർഷം കമ്പള കമ്മിറ്റി ചെയർമാനും പുത്തൂർ എം.എൽ.എയുമായ അശോക് കുമാർ റായ് കമ്പള നടത്തുന്നതിനായി സാധ്യതയുള്ള വേദികൾ അടുത്തിടെ പരിശോധിച്ചിരുന്നു. വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി (വി.ടി.യു) കാമ്പസിലെ ഔട്ടർ റിങ് റോഡിലെ സതഗള്ളിയിൽ മൈസൂരു വികസന അതോറിറ്റിയുടെ (എം.ഡി.എ) 23 ഏക്കർ ഭൂമിയില്‍ മത്സരം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.