സ്വകാര്യ മെഡിക്കല്‍, ഡെന്‍റൽ കോളജുകളില്‍ 10 ശതമാനം ഫീസ് വര്‍ധന

ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ 10 ശതമാനം ഫീസ് വര്‍ധിപ്പിക്കും. സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്‍റുകളും ആരോഗ്യവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 15 ശതമാനം ഫീസ് വര്‍ധനയാണ് മാനേജ്‌മെന്‍റുകള്‍ ആവശ്യപ്പെട്ടിരുന്നത്. 2022-23 അധ്യയനവര്‍ഷത്തില്‍ നടപ്പില്‍വരുന്ന പുതിയ ഫീസ് ഘടനയനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ ശരാശരി 98,000 രൂപയുടെയും ഡെന്‍റല്‍ കോളജുകളില്‍ 66,000 രൂപയുടെയും വര്‍ധനയുണ്ടാകും.

കോവിഡ് സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി മെഡിക്കല്‍, ഡെന്‍റല്‍ കോഴ്‌സുകളില്‍ ഫീസ് വര്‍ധനയുണ്ടായിട്ടില്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്‍റുകള്‍ സര്‍ക്കാറിനെ സമീപിച്ചത്. മാനേജ്‌മെന്‍റ്​ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ നാലാമത്തെ കൂടിക്കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. നേരത്തേ 15 ശതമാനം ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മാനേജ്‌മെന്‍റുകള്‍ ഉറച്ചുനിന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു.

Tags:    
News Summary - 10 percent fee hike in private medical and dental colleges in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.