20 ലക്ഷം നഷ്​ടപരിഹാരം നൽകണം

ചേരമ്പാടി: കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ സഹായധനം നൽകണമെന്ന് തമിഴ് മാനില യൂത്ത് കോൺഗ്രസ് പ്രസിഡൻറ് യുവരാജ പറഞ്ഞു. ചേരമ്പാടിയിൽ ചേർന്ന പാർട്ടി താലൂക്ക്, മുനിസിപ്പാലിറ്റി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യം രൂക്ഷമായ നിലഗിരിയിൽ കർഷകർക്ക് സർക്കാർ ഇൻഷുറൻസ് ഏർപ്പെടുത്തുക, സെക്ഷൻ 17 ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക, ടാൻ ടീ തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. പന്തല്ലൂർ താലൂക്ക് പ്രസിഡൻറ് ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ്, ജെയ്സൽ, ഈശ്വരൻ, റഫീഖ്, ജോർജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.