പച്ചിലക്കാട് പടിക്കംവയലിലെ കടുവ ഡ്രോൺ കാമറയിൽ പതിഞ്ഞപ്പോൾ

കടുവക്കായി തിരച്ചിൽ ഊർജിതം: വയനാട് പ​ച്ചി​ല​ക്കാ​ട് നിരോധനാജ്ഞ; അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം, തുരത്താൻ കുങ്കിയാനകളെ എത്തിക്കും

കൽപറ്റ: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവയെ തിരിച്ചറിഞ്ഞു. അഞ്ച് വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 11-ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ പതിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഡബ്ല്യു.എ.എൽ 112-ാം നമ്പർ കടുവയാണെന്ന് കണ്ടെത്തിയത്.

അതേസമയം, കടുവയെ തുരത്താനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കി. വയനാട് പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം വ​യ​ലി​ൽ നിന്ന് കടുവ മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയോ എന്നും പരിശോധിക്കുന്നുണ്ട്. കടുവയുടെ സ​ഞ്ചാ​ര​പ​ഥം നിരീക്ഷിക്കാൻ പ​ടി​ക്കംവ​യ​ലി​ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ അടക്കമുള്ള സംവിധാനം ഉപയോഗിച്ചാണ് പരിശോധന.

അതിനിടെ, കടുവയെ തുരത്താനുള്ള ദൗത്യത്തിനായി കുങ്കിയാനകളെ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പ​ച്ചി​ല​ക്കാ​ട് എത്തിക്കും. മാ​ന​ന്ത​വാ​ടി, ക​ൽ​പ​റ്റ ആ​ർ.​ആ​ർ.​ടി സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തു ക്യാ​മ്പ് ചെ​യ്തു സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നുണ്ട്. തുരുത്താൻ സാധിച്ചില്ലെങ്കിൽ കടുവയെ കൂടുവെച്ച് പിടികൂടും.

ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിൽ ഉച്ചവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഉച്ചക്ക് മുമ്പ് കടുവയെ കണ്ടെത്തിയില്ലെങ്കിൽ നിരോധനാജ്ഞ നീട്ടിയേക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോടെയാണ് വയനാട് പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം വ​യ​ലി​ലാണ് ക​ടു​വ​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. ഉ​ന്ന​തി​യി​ലെ വി​നു തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തി​ലൂ​ടെ ക​ടു​വ ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ട​ത്. ഇ​യാ​ളാ​ണ് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. നോ​ർ​ത്ത്‌ വ​യ​നാ​ട് ഡി​വി​ഷ​ൻ മാ​ന​ന്ത​വാ​ടി റേ​ഞ്ച് വെ​ള്ള​മു​ണ്ട സെ​ക്ഷ​നി​ൽ പ​ടി​ക്കം​വ​യ​ലി​ൽ ജോ​ണി തൈ​പ്പ​റ​മ്പി​ൽ എ​ന്ന​യാ​ളു​ടെ സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്ന വ​നം ​വ​കു​പ്പ് അ​റി​യി​ച്ചു.

ക​മ്പ​ള​ക്കാ​ട് പൊ​ലീ​സും വെ​ള്ള​മു​ണ്ട വ​നം ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞു. ക​ടു​വ തൊ​ട്ട​ടു​ത്ത തോ​ട്ട​ത്തി​ലേ​ക്കാ​ണ് ക​ട​ന്നു​പോ​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തിങ്കളാഴ്ച വൈ​കു​ന്നേ​രം വ​രെ ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കാ​ൽ​പ്പാ​ടു​ക​ൾ ക​ടു​വ​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​നം ഭ​യ​പ്പാ​ടി​ലാ​ണ്.

ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം വന്നതോടെ പ​ച്ചി​ല​ക്കാ​ട് പ്ര​ദേ​ശ​ത്തെ ക​ട​ക​മ്പോ​ള​ങ്ങ​ൾ തു​റ​ന്നെങ്കി​ലും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​തെ​യാ​യി. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ ക​ണി​യാ​മ്പ​റ്റ മി​ല്ലു​മു​ക്ക് കൂ​ടോ​ത്തു​മ്മ​ലി​ലും ക​ടു​വ​പ്പേ​ടി​യി​ലാ​യി. കടുവയെ കണ്ട ​സ്വകാര്യതോട്ടത്തി​ലെ ഇലക്ട്രിക് ടവറിന് കീഴിൽ കടുവ വിശ്രമിക്കുന്ന ദൃശ്യം ഡ്രോൺ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ദേ​ശീ​യ ക​ടു​വാ പ​രി​പാ​ല​ന അ​തോ​റി​റ്റി​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം ഉ​ത്ത​ര​മേ​ഖ​ലാ സി.​സി.​എ​ഫ് മു​മ്പാ​കെ നോ​ർ​ത്ത്‌ വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ന​ൽ​കും. ഈ ​ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

പ​ച്ചി​ല​ക്കാ​ട്ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ടു​വ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​താ​ണ് വ​നം​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​ഴ​ക്കു​ന്ന ചോ​ദ്യം. പ​ച്ചി​ല​ക്കാ​ട്നി​ന്ന് വ​ന​ത്തി​ലേ​ക്ക് ഏ​ക​ദേ​ശം ആ​റ് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​ക​വും വ​യ​ൽ പ്ര​ദേ​ശ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ടു​വ​ക്ക് വ​ന​പ്ര​ദേ​ശ​മാ​യ ന​ട​വ​യ​ൽ-​നെ​യ്ക്കു​പ്പ​യി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ലെ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ന​പ്ര​ദേ​ശ​ത്തി​നോ​ട് ചേ​ർ​ന്ന നെ​യ്ക്കു​പ്പ എ.​കെ.​ജി ക​വ​ല​യി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചി​രു​ന്നു. അ​ന്ന് ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

Tags:    
News Summary - Search intensifies for tiger: Prohibitory order in Wayanad's Pachilakad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.