വെള്ളമുണ്ട: പ്രവേശനം നിരോധിച്ച മേഖലകളിലേക്ക് വിനോദസഞ്ചാരികൾ കയറുന്നത് അപകട ഭീഷണിയുയർത്തുന്നു. ബാണാസുര സാഗർ അണക്കെട്ടിലെ പ്രവേശനം നിരോധിച്ച അപകട മേഖലകളി ലാണ് സഞ്ചാരികൾ വ്യാപകമായി കയറുന്നത്. അണക്കെട്ടിെൻറ വെള്ളക്കെട്ടിനോട് ചേർന്ന പാറകളിൽ കയറി ഫോട്ടോ എടുക്കുന്നത് പതിവായിട്ടുണ്ട്.
സോളാർ പാനൽ സ്ഥാപിച്ച റോഡിനോട് ചേർന്ന ഭാഗത്താണ് അതിസാഹസികമായി ആളുകൾ ഇറങ്ങി ഫോട്ടോ എടുക്കുന്നത്. അരമതിൽ കെട്ടി ഈ ഭാഗത്തേക്കുള്ള പ്രവേശനം തടയുകയും, അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും ഉണ്ടെങ്കിലും നിരോധിത മേഖലകളിൽ വിനോദ സഞ്ചാരികൾ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ടവർ ഇത്തരം പ്രവർത്തനങ്ങൾ തടയാനുള്ള കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുെട ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.