‘ഒ​പ്പ​റ’ ഫി​ലിം സൊ​സൈ​റ്റി​യും മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജും ന​ട​ത്തി​യ ച​ല​ച്ചി​ത്രോ​ത്സ​വം പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നു​ഷ്യ​ന്‍റെ ആ​ശ​യും ആ​ശ​ങ്ക​യും പ​റ​ഞ്ഞ് ‘ഒ​പ്പ​റ’ ച​ല​ച്ചി​ത്രോ​ത്സ​വം

മാ​ന​ന്ത​വാ​ടി: സ​ഹ​ജീ​വി​ക​ളു​ടെ വേ​ദ​ന​യും നി​ല​വി​ളി​യും ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും അ​ട​ങ്ങി​യ ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ൾ കാ​ണാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത് ത​ന്നെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ പ​റ​ഞ്ഞു. ‘ഒ​പ്പ​റ’ ഫി​ലിം സൊ​സൈ​റ്റി വ​യ​നാ​ടും മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഏ​ക​ദി​ന ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​ജ് ഡി​ജി​റ്റ​ൽ തി​യ​റ്റ​റി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​നം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

എം.​കെ. രാം​ദാ​സ് സം​വി​ധാ​നം ചെ​യ്ത ‘നെ​ക​ൽ ക്രോ​ണി​ക്കി​ൾ ഓ​ഫ് ദ ​പാ​ഡി​മാ​ൻ’ ഡോ​ക്യു​മെ​ന്റ​റി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ചി​ത്രം. ചെ​റു​വ​യ​ൽ രാ​മ​ന്റെ ജീ​വി​താ​ന്വേ​ഷ​ണ​ങ്ങ​ളെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന ചി​ത്ര​ത്തെ അ​ധി​ക​രി​ച്ച് ന​ട​ന്ന ഓ​പ​ൺ​ഫോ​റം സി.​കെ. ജാ​നു ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​വ​യ​ൽ രാ​മ​ൻ, തൃ​ശി​ലേ​രി​യി​ലെ ജൈ​വ​ക​ർ​ഷ​ക​നും മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​ ജേ​താ​വു​മാ​യ ഒ.​വി. ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക വി.​സി. ആ​ശ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വി​ത്തു​ക​ളു​ടെ രാ​ഷ്ടീ​യം, ഹ​രി​ത​വി​പ്ല​വം, ജൈ​വ​കൃ​ഷി, ആ​ഗോ​ള​കു​ത്ത​ക​ക​ൾ തീ​രു​മാ​നി​ക്കു​ന്ന ഭ​ക്ഷ​ണ​വും മ​രു​ന്നും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി.

ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ ജാ​ഫ​ർ പ​നാ​ഹി​യു​ടെ ചി​ത്രം ‘ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ൻ ആ​ക്സി​ഡ​ന്റ്’, മാ​ന​ന്ത​വാ​ടി ഗ​വ. കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ഷോ​ട്ട്ഫി​ലി​മു​ക​ളാ​യ ‘ഡെ​പ്ത്’ , ‘മെ​റ്റീ​രി​യ’, ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​ക്കു​റി ഓ​സ്കാ​ർ നോ​മി​നേ​ഷ​ൻ നേ​ടി​യ നീ​ര​ജ് ഗ​യ്വാ​ൻ സം​വി​ധാ​നം ചെ​യ്ത ‘ഹോം​ബൗ​ണ്ട്’ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​ബ്ദു​ൽ​സ​ലാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ​പ്പ​റ ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ൻ സി, ​സെ​ക്ര​ട്ട​റി അ​റ​വ​ൻ, ഡോ.​ജ​ൽ​സ​ൺ ജേ​ക്ക​ബ്, എ.​കെ. സു​മേ​ഷ്, സ്റ്റു​ഡ​ൻ​സ് യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ വി. ​ദ​ർ​ശ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ള​ജ് ഫി​ലിം ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​എം സ്മി​ത സ്വാ​ഗ​ത​വും ഒ​പ്പ​റ ഫി​ലിം സൊ​സൈ​റ്റി ടെ​ക്നി​ക്ക​ൽ ഹെ​ഡ് കെ.​എ. അ​രു​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OppARA Film Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.