കൽപറ്റ: സംസ്ഥാന മന്ത്രിസഭ ഒരു വർഷം പൂർത്തിയാക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ മേയ് 21 മുതൽ ജൂൺ അഞ്ചു വരെ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലതല ഉദ്ഘാടനം, സെമിനാർ, മന്ത്രിയുമായുള്ള മാധ്യമ കൂടിക്കാഴ്ച, സഞ്ചരിക്കുന്ന വിഡിയോ വാൾ പ്രദർശനം, ഡോക്യുമെൻററി നിർമാണം, ഫോട്ടോ പ്രദർശനം, േബ്രാഷർ പ്രസിദ്ധീകരണം, പോസ്റ്റർ പ്രചാരണം, മൊബൈൽ എക്സിബിഷൻ, ഹോർഡിങ്ങുകൾ സ്ഥാപിക്കൽ, വിദ്യാർഥികൾക്ക് മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ആഘോഷത്തിെൻറ ഭാഗമായി നടക്കും. ആഘോഷപരിപാടികളുടെ ജില്ലതല ഉദ്ഘാടനം മേയ് 21ന് കാരാപ്പുഴ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.