കൽപറ്റ: 2016ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ അനുമതി ലഭിച്ച നിലമ്പൂർ - ബത്തേരി - നഞ്ചൻകോട് റെയിൽവേ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തെ വയനാട് വികസന സമിതി അപലപിച്ചു. ഇൗ പദ്ധതിയെ മറികടന്ന് കേന്ദ്ര അനുമതി ഇതുവരെ ലഭിക്കാത്ത തലശ്ശേരി - മൈസൂരു റെയിൽ പാതക്ക് ഒന്നാമത്തെ പരിഗണന കൊടുത്തും, നിലമ്പൂർ - നഞ്ചൻകോട് പാതക്ക് പ്രഖ്യാപിച്ച രണ്ടു കോടി രൂപ ഡി.എം.ആർ.സിക്ക് നൽകാതെയും സർക്കാർ ഒത്തുകളിക്കുകയാണ്. വനത്തിലൂടെതന്നെ കടന്നുപോകുന്ന തലശ്ശേരി - മൈസൂരു പാതക്ക് അനുകൂലമായി പ്രവർത്തിക്കുകയും വനം വകുപ്പിെൻറ തടസ്സം ഉണ്ടാകുമെന്ന് പറഞ്ഞ് നിലമ്പൂർ - നഞ്ചൻകോട് പദ്ധതിക്ക് തടയിടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. തുരങ്കപാത നിർമിച്ച് വനനശീകരണം ഇല്ലാതെ പാത നിർമിക്കാം എന്ന് ഡി.എം.ആർ.സി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിൽ വാളയാർ വനത്തിലൂടെയും രാജ്യത്ത് ഗീർ, കാസീരംഗ വന്യമൃഗ സങ്കേതങ്ങളിൽ കൂടിയും റെയിൽവേ ലൈൻ കടന്നുപോകുന്നുണ്ട്. കൊച്ചിയിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്ക് 120 കിലോമീറ്ററും മൈസൂരുവിലേക്ക് 415 കിലോമീറ്ററും ദൂരം കുറക്കുന്ന നിലമ്പൂർ - നഞ്ചൻകോട് പാതയുടെ പ്രാധാന്യം മനസ്സിലാക്കാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിെൻറ മൊത്തം റെയിൽവേ വികസനത്തിനും മലപ്പുറം, വയനാട് ജില്ലകളുടെ വികസനത്തിനും ഉതകുന്ന നിലമ്പൂർ - ബത്തേരി - നഞ്ചൻകോട് പാതയുടെ നിർമാണത്തിന് സർക്കാർതന്നെ എതിരുനിൽക്കുന്നത് ഖേദകരമാണ്. ഇത് വയനാട്, മലപ്പുറം ജില്ലകളോട് കാട്ടുന്ന കടുത്ത അനീതിയാണെന്ന് പ്രസിഡൻറ് സാലി റാട്ടക്കൊല്ലിയും ജനറൽ സെക്രട്ടറി പി.പി. ഷൈജലും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.