പനമരം: ജലനിധി പദ്ധതിയുടെ ഭാഗമായി പനമരം ടൗണിലൂടെയുള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു. നടപ്പാതയോടു ചേർന്നാണ് പുതുതായി പി.വി.സി പൈപ്പുകൾ സ്ഥാപിക്കുന്നത്. നേരത്തേ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ടൗൺ നവീകരണത്തിന് മുേമ്പതന്നെ ഇവിടെ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. നവീകരണത്തിെൻറ ഭാഗമായി റോഡ് വീതികൂട്ടിയതോടെ നേരത്തേ സ്ഥാപിച്ച പൈപ്പുകൾ റോഡിന് നടുവിലായി. തുടർന്നാണ് റോഡിനടിയിലൂടെയുള്ള പൈപ്പ് പൊട്ടൽ ആരംഭിച്ചത്. ജലനിധി പദ്ധതിക്ക് കൊണ്ടുവന്ന ഗുണമേന്മ കുറഞ്ഞ പി.വി.സി പൈപ്പുകളാെണന്നായിരുന്നു നാട്ടുകാരുടെ ആരോപണം. കോട്ടക്കുന്നിൽ കേരള വാട്ടർ അതോറിറ്റി നിർമിച്ച 3000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽനിന്ന് വെള്ളം തുറക്കുമ്പോഴുള്ള മർദം കാരണമാണ് പൈപ്പ് പൊട്ടുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസവും റോഡിലൂടെ വെള്ളം ഒഴുകിയിരുന്നു. പരാതികൾ ഏറിയതോടെയാണ് അധികൃതർ ഇടപെട്ടത്. തുടർന്നാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.