വെള്ളമുണ്ട: സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തിൽ ഓവുചാലുകൾ മൂടിയതോടെ എട്ടേ നാൽ ടൗണിൽ വെള്ളം പരന്നൊഴുകുന്നു. മാനന്തവാടി - നിരവിൽ പുഴ റോഡിൽ ടൗൺ മധ്യത്തിലൂടെയാണ് മഴവെളളം ഒഴുകുന്നത്. റോഡിെൻറ മുകൾഭാഗത്തു നിന്നും, സമീപത്തെ വീടുകളിൽനിന്നും ഉളള വെളളം മുഴുവൻ റോഡിലൂടെ ഒഴുകി ടൗണിലാണ് വന്നുചേരുന്നത്. ഇതോടെ ചെറുമഴ പെയ്താൽപോലും ടൗണിൽ വെളളം പൊങ്ങുകയാണ്. ഒരു കോടി രൂപയോളം മുടക്കി രണ്ടു ഘട്ടങ്ങളിലായി നവീകരിച്ച ഓവുചാലുകളുടെ നല്ലൊരു ഭാഗവും അടഞ്ഞുകിടക്കുകയാണ്. റോഡിനോട് ചേർന്ന തോട്ടം കിളച്ച് മണ്ണെടുത്തപ്പോൾ മണ്ണു വീണ് ഓവുചാലുകൾ മൂടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചില സ്ഥലങ്ങളിൽ വാഹനം കയറ്റുന്നതിനുവേണ്ടിയും ഓവുചാലുകൾ മൂടിയതായി പരാതിയുണ്ട്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളടക്കം വെളളത്തിൽ നീന്തിക്കയറി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വെളളം സ്ഥിരമായി റോഡിലൂടെ ഒഴുകിയാൽ മഴ തീരുമ്പോഴേക്ക് റോഡ് തകരാനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.