രാമു
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ
മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല മമ്മിക്കുന്ന് ഉന്നതിയിലെ രാമുവിനെയാണ് (38) തിങ്കളാഴ്ച മേപ്പാടി പൊലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 28ന് വൈകീട്ടോടെ ചൂരൽമല ഭാഗത്ത് നിന്നും കൽപറ്റയിലേക്ക് വന്ന ബസ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഇയാൾ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.