മു​ട്ടി​ൽ മ​രം മു​റി കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ആ​രോ​പ​ണം

ക​ല്‍പ​റ്റ: മു​ട്ടി​ല്‍ മ​രം മു​റി​ കേ​സി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​ത​ന്നെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണം. മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യു പ​ട്ട​യ ഭൂ​മി​ക​ളി​ൽ​നി​ന്ന് മു​റി​ച്ച മ​ര​ങ്ങ​ൾ നി​ല​വി​ൽ വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കു​പ്പാ​ടി ഫോ​റ​സ്റ്റ് ഡി​പ്പോ​യി​ലാ​ണു​ള്ള​ത്. ഇ​വ ലേ​ലം ചെ​യ്യു​ന്ന​തി​ന് വ​നം ബ​ത്തേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വ​കു​പ്പി​നെ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഈ ​ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്യാ​ൻ ഇ​ട​യാ​ക്കി​യ​ത് ഗൂ​ഢാ​ലോ​ച​ന മൂ​ല​മാ​ണെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്റ് എ​ന്‍. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​മ്പ​ല​വ​യ​ല്‍, ട്ര​ഷ​റ​ര്‍ ബാ​ബു മൈ​ല​മ്പാ​ടി, രാ​മ​കൃ​ഷ്ണ​ന്‍ ത​ച്ച​മ്പ​ത്ത് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രാ​ണ് പ്ര​തി​ക​ൾ. ഇ​തി​ൽ വാ​ഴ​വ​റ്റ റോ​ജി അ​ഗ​സ്റ്റി​ന്റെ റി​വി​ഷ​ന്‍ ഹ​ര​ജി​യി​ലാ​ണ് ലേ​ലം ഹൈ​കോ​ട​തി ത​ട​ഞ്ഞ​ത്. റി​വി​ഷ​ൻ ഹ​ര​ജി തീ​ര്‍പ്പാ​കു​ന്ന​തു​വ​രെ ലേ​ല ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. മ​രം​മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സ​ര്‍ക്കാ​റും പ്ര​തി​ക​ളും ന​ട​ത്തു​ന്ന ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളു​ടെ ഫ​ല​മാ​ണി​ത്. ഗ​വ. പ്ലീ​ഡ​ര്‍ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കി​യി​ല്ല. മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട മ​ര​ങ്ങ​ള്‍ വ​നം വ​കു​പ്പി​ന്റേ​ത​ല്ലെ​ന്നാ​ണ് വ​കു​പ്പു മ​ന്ത്രി​യു​ടെ വി​ചി​ത്ര​വാ​ദം. സ​ര്‍ക്കാ​റി​ന് ഉ​ട​മാ​വ​കാ​ശ​മു​ള്ള മ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം വ​നം വ​കു​പ്പി​നു​ണ്ട്. ഇ​ക്കാ​ര്യം മ​ന്ത്രി​ക്ക് അ​റി​യാ​ത്ത​ത​ല്ല. വ​നം​വ​കു​പ്പി​ന്റെ വീ​ഴ്ച​ക​ള്‍ കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നെ ദു​ര്‍ബ​ല​മാ​ക്കു​ക​യാ​ണ്. മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് കേ​സു​ക​ള്‍ പ്ര​ധാ​ന​മാ​യും സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൃ​ക്ഷ​ങ്ങ​ളു​ടെ മോ​ഷ​ണം ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. അ​തി​നാ​ല്‍ പി​ടി​ച്ചെ​ടു​ത്ത ത​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ സ്വ​ത്താ​ണെ​ന്ന് സ്ഥാ​പി​ക്കു​ന്ന​തി​ല്‍ വ​ന വ​കു​പ്പി​ന്റെ ക​ണ്ടു​കെ​ട്ട​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍ണാ​യ​ക​മാ​യി​രു​ന്നു. ഇ​ത് ദു​ര്‍ബ​ല​മാ​കു​ന്ന സാ​ഹ​ച​ര്യം മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ കേ​സു​ക​ളി​ലും പ്ര​തി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് നി​യ​മ വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​രം മു​റി​ക്കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​വും പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ളും സ​മ​ഗ്ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണം. കാ​ല​താ​മ​സ​മി​ല്ലാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​ക​യും തു​ട​ര്‍ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ തു​ട​ർ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 

Tags:    
News Summary - Allegations of Conspiracy at the Government Level to Sabotage the Muttil Tree-Felling Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.