പ്ല​സ് വ​ൺ:ഇ​ഷ്ടവി​ഷ​യ​വും സ്കൂ​ളും ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ

ക​ൽ​പ​റ്റ: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്മെ​ന്റും പൂ​ർ​ത്തി​യാ​യ​തോ​ടെ വ​യ​നാ​ട്ടി​ൽ ഇ​ഷ്ടവി​ഷ​യ​വും സ്കൂ​ളും ല​ഭി​ക്കാ​തെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തി​യ 11,215 കു​ട്ടി​ക​ളി​ൽ 11,169 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ത്. 12,085 കു​ട്ടി​ക​ളാ​ണ് പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​ത് എ​ന്നാ​ണ് ക​ണ​ക്ക്.

ജി​ല്ല​യി​ൽ​നി​ന്ന് സം​സ്ഥാ​ന സി​ല​ബ​സി​ലും സി.​ബി.​എ​സ്.​ഇ​യി​ലും പ​ഠി​ച്ച 11814 പേ​രും മ​റ്റു ജി​ല്ല​ക്കാ​രാ​യ 211 വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തി​ലാ​ണ് 8931 സീ​റ്റു​ക​ളി​ലേ​ക്ക് അ​ലോ​ട്മെ​ന്റ് ന​ട​ന്ന​ത്. ആ​കെ 8981 സീ​റ്റു​ക​ളാ​ണ് അ​ലോ​ട്ട് ചെ​യ്തി​രു​ന്ന​ത്. അ​​ലോ​ട്ട്​​മെ​ന്റ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 165 സീ​റ്റു​ക​ൾ മാ​ത്ര​മേ ഒ​ഴി​വു​ള്ളൂ​വെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ. പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ എ​ത്ര കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം കി​ട്ടി​യ​ത് എ​ന്ന് അ​റി​യാ​നാ​കൂ.

എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ സീ​റ്റും പോ​ളി​ടെ​ക്നി​ക്, വി.​എ​ച്ച്.​എ​സ്.​ഇ എ​ന്നി​വ​യു​ടെ സീ​റ്റു​ക​ളു​ടെ​യും ക​ണ​ക്ക് കാ​ണി​ച്ചാ​ണ് വ​യ​നാ​ട്ടി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ക​ഴി​ഞ്ഞ​വ​ർ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ഷ്ട​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ ഇ​ഷ്ട​പ്പെ​ട്ട ഗ്രൂ​പ് കി​ട്ടാ​തെ നി​ര​വ​ധി പേ​ർ പു​റ​ത്താ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ക്കു​റി​യും വ​യ​നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കു​ണ്ടാ​വു​ക.

ആ​കെ അ​പേ​ക്ഷി​ച്ച​വ​രി​ൽ എ​ത്ര പേ​ർ വ​യ​നാ​ട്ടി​ൽ​ത​ന്നെ പ്ര​വേ​ശ​നം നേ​ടി, എ​ത്ര​പേ​ർ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് മാ​റി എ​ന്നും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ അ​റി​യാ​നാ​കും. എ​ന്നാ​ൽ, ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി ജ​യി​ച്ച​വ​രു​ടെ​യും ആ​കെ പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടേ​യും എ​ണ്ണം നോ​ക്കു​മ്പോ​ൾ ത​ന്നെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റു​ക​ൾ കി​ട്ടി​ല്ല.

പ​ല​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട സ്ട്രീ​മും ല​ഭി​ക്കി​ല്ല. പ​ല​ർ​ക്കും വീ​ട്ടി​ൽ​നി​ന്ന് വി​ദൂ​ര​ങ്ങ​ളി​ലെ സ്കൂ​ളി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം നേ​ടാ​നാ​വു​ക. ഇ​തൊ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ പ്ല​സ് വ​ൺ സീ​റ്റു​ക​​​ളോ ബാ​ച്ചു​ക​ളോ അ​നു​വ​ദി​ക്കേ​ണ്ടി വ​രും. സ്ഥി​രം ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ടു​ക എ​ന്ന​ത് വ​ൻ ക​ട​മ്പ​ക​ളു​ള്ള ന​ട​പ​ടി​യാ​ണ് എ​ന്ന ന്യാ​യീ​ക​ര​ണ​മാ​ണ് എ​ല്ലാ കാ​ല​വും അ​ധി​കൃ​ത​ർ ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ സർക്കാർ പ്ല​സ് വ​ൺ താൽക്കാലിക അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ചു.എങ്കിലും വ​യ​നാ​ട്ടി​ലെ സീ​റ്റ് ക്ഷാ​മ​ത്തി​നു​ള്ള പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് മ​റു​പ​ടി​യി​ല്ല. ഗോ​ത്ര​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ ഇ​ഷ്ട ഗ്രൂ​പ്പ​ട​ക്കം കി​ട്ടാ​തെ പ​ഠ​നം നി​ർ​ത്തു​ന്ന അ​വ​സ്ഥ​യും വ​യ​നാ​ട്ടി​ൽ വ്യാ​പ​ക​മാ​ണ്.

ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ളും പു​റ​ത്താ​കും

വ​യ​നാ​ട്ടി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം കി​ട്ടാ​തെ ഗോ​ത്ര​വി​ഭാ​ഗം കു​ട്ടി​ക​ളും പു​റ​ത്താ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ സം​സ്ഥാ​ന കോ ​ഓ​ഡി​നേ​റ്റ​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍, ആ​ദി ശ​ക്തി സ​മ്മ​ര്‍ സ്‌​കൂ​ള്‍ ഭാ​ര​വാ​ഹി​ക​ളാ​യ മേ​രി ലി​ഡി​യ, സ​തി​ശ്രീ ദ്രാ​വി​ഡ്, സൂ​ര്യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ അ​ധി​ക​സീ​റ്റും ഗോ​ത്ര​മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ബാ​ച്ചും അ​നു​വ​ദി​ക്ക​ണം. പ്ല​സ് വ​ണ്‍ കൂ​ടു​ത​ല്‍ സീ​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ജി​ല്ല​യെ അ​വ​ഗ​ണി​ച്ചു. ഉ​ത്ത​ര മ​ല​ബാ​റി​ലെ സീ​റ്റ് കു​റ​വ് പ​രി​ഗ​ണി​ച്ച് നാ​ല് ജി​ല്ല​ക​ള്‍ക്ക് അ​ധി​കം സീ​റ്റും ബാ​ച്ചും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വ​യ​നാ​ടി​നെ ഒ​ഴി​വാ​ക്കി. യ​ഥാ​ര്‍ഥ​ത്തി​ല്‍ ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ല്‍ സീ​റ്റ് ആ​വ​ശ്യം. ജി​ല്ല​യി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച 12,000ല്‍പ​രം കു​ട്ടി​ക​ളി​ല്‍ 8,831 പേ​ര്‍ക്കാ​ണ് ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്‌​മെ​ന്റു​ക​ളി​ല്‍ സീ​റ്റ് അ​നു​വ​ദി​ച്ച​ത്. പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍ 700 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

മു​മ്പ് ആ​ദി​വാ​സി വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​ശേ​ഷം കൊ​ണ്ടു​വ​ന്ന സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്റ് ഗു​ണ​ക​ര​മാ​യി​ല്ല. അ​വ​സാ​ന​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്റി​ല്‍ കു​ട്ടി​ക​ള്‍ക്ക് വീ​ടി​ന് വ​ള​രെ അ​ക​ലെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും താ​ൽ​പ​ര്യ​മി​ല്ലാ​ത്ത കോ​ഴ്‌​സു​ക​ളി​ലു​മാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. ഇ​ങ്ങ​നെ പ്ല​സ് വ​ണ്‍ പ​ഠ​ന​ത്തി​ന് എ​ത്തി​യ​തി​ല്‍ അ​ധി​ക​വും കൊ​ഴി​ഞ്ഞു​പോ​യി.

മെ​ന്റ​ര്‍ ടീ​ച്ച​ര്‍ നി​യ​മ​നം പ്ര​ഖ്യാ​പി​ത ല​ക്ഷ്യം നേ​ടാ​ന്‍ ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​ക​ണം. പ്ര​ത്യേ​ക വി​ഭാ​ഗം കു​ട്ടി​ക​ള്‍ കൂ​ടു​ത​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​തേ വി​ഭാ​ഗ​ക്കാ​രെ അ​ധ്യാ​പ​ക​രാ​ക്ക​ണം. ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളി​ല്‍ ബി.​എ​ഡ്, ഡി.​എ​ല്‍എ​ഡ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ അ​ത​ത് സ​മു​ദാ​യ​ത്തി​ലെ ഡി​ഗ്രി, പി.​ജി, പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള​വ​രെ നി​യ​മി​ക്കു​ക​യും പ​രി​ശീ​ല​നം ന​ല്‍കു​ക​യും ചെ​യ്യ​ണം. ജി​ല്ല​യി​ല്‍ പ​ണി​യ വി​ഭാ​ഗ​ത്തി​ലെ 164 പേ​ര്‍ക്ക് മെ​ന്റ​ര്‍ ടീ​ച്ച​ര്‍ നി​യ​മ​നം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ര​യും ഒ​ഴി​വു​ക​ളി​ല്‍ ഇ​തേ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്ക് നി​യ​മ​നം ഉ​റ​പ്പു​വ​രു​ത്ത​ണം.

Tags:    
News Summary - Plus One Admission: Students Fail to Get Preferred Subjects and Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.