മാനന്തവാടി: 2015-16 വര്‍ഷത്തെ ബ്ളോക്ക് പഞ്ചായത്ത് ടി.എസ്.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്.ഐ.ആര്‍ ഇട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമന്‍, വൈസ് പ്രസിഡന്‍റ് കെ.ജെ. പൈലി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ഭരണസമിതിയുടെ കാലത്താണ് പ്രോജക്ട് തയാറാക്കിയത്. അന്നുതന്നെ ചുമതലപ്പെടുത്തിയ അമേരിക്കന്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് കൂടുതലായി അന്വേഷണം നടത്താന്‍ അന്നത്തെ ഭരണ സമിതി നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി മനസ്സിലാക്കുന്നു. പിന്നീട് തിരിമറി നടന്നിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നശേഷം വിഷയം ചര്‍ച്ചക്ക് വരുകയും അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 16.3.2016ന് ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുകയും പഠനം നടത്തിയെന്ന് പറയപ്പെടുന്ന കുട്ടികളെ നേരില്‍ കണ്ട് വിവരം ആരായാന്‍ തീരുമാനിക്കുകയും ചെയ്തു. വിവരങ്ങള്‍ അന്വേഷിച്ചതിന്‍െറ അടിസ്ഥാനത്തില്‍ 9.3.16ന് ചേര്‍ന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. പഠനം സംഘടിപ്പിച്ച സ്ഥാപനത്തിന് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചു. 28.3.16ന് ചേര്‍ന്ന ഭരണസമിതി വിഷയം ചര്‍ച്ച ചെയ്തു. ക്രമക്കേട് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ ഐകകണ്ഠ്യേന പണം നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാറിന് ഒരു രൂപ പോലും നഷ്ടം സംഭവിച്ചിട്ടില്ല. എന്നാല്‍, വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ഭരണസ്വാധീനത്താല്‍ 18.8.16ന് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതില്‍നിന്നുതന്നെ ആരോപണം സത്യമല്ളെന്ന് തെളിഞ്ഞിരിക്കുകയാണ്. വിജിലന്‍സ് കേസിന്‍െറ കോപ്പി എടുത്ത് ഇപ്പോള്‍ വിവാദമാക്കുന്നതിന്‍െറ പിന്നില്‍ രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ഇല്ലാത്ത അരോപണം ഉന്നയിച്ചവര്‍ക്കെതിരെയും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനും നിയമനടപടി സ്വീകരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ തങ്കമ്മ യേശുദാസ്, വികസനകാര്യ ചെയര്‍പേഴ്സന്‍ ഗീത ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.