കൽപറ്റ: വയനാട് പ്രമേയമാക്കി പ്രിയങ്ക ഗാന്ധി പുതുവർഷ കലണ്ടർ പുറത്തിറക്കി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ഇടപെടലുകളുടെ ചിത്രം ഉൾപ്പെടുത്തിയാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്.
മുക്കം മണാശേരി കുന്നത്ത് മഹാവിഷ്ണുക്ഷേത്രത്തിൽ നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരിയിലെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈപിടിച്ച് നിലമ്പൂർ ചോലനായ്‌ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രം, നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ വനദുർഗ മുള ഉത്പന്ന കേന്ദ്രത്തിൽ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന ചിത്രം, ചെറുവയൽ രാമനോടൊപ്പം കൃഷിയിടത്തിൽ നടക്കുന്ന ചിത്രം, കല്പറ്റ ഹ്യൂം സെന്ററിൽ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രം, മുത്തങ്ങ വന്യമൃഗ സങ്കേതത്തിൽ ആനയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രം എന്നിവയെല്ലാം ഒരോ മാസങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നു.
കലണ്ടർ പുറത്തിറക്കുന്നതിന്‍റെ വണ്ടൂരിൽ നടന്ന പാർലമെന്റുതല ഉദ്ഘാടനം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഷൈജൽ എടപ്പറ്റ, കെ.സി. കുഞ്ഞുമുഹമ്മദ്, എൻ.എ. മുബാറക്ക്, വി. സുധാകരൻ, ഗോപാലകൃഷ്ണൻ, ജബീബ് സക്കീർ, പി. ഉണ്ണിക്കൃഷ്ണൻ, കെ.ടി. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.