പ്രതി അക്ഷയ് കുമാർ
മേപ്പാടി: വടുവഞ്ചാൽ ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയെ പിടികൂടി മേപ്പാടി പൊലീസ്. സംഭവശേഷം രണ്ടുമാസമായി ഒളിവിലായിരുന്ന കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് എടക്കാട്ട് പറമ്പ് മേത്തൽ വീട്ടിൽ അക്ഷയ് കുമാറിനെയാണ് (22) പൊലീസ് വലയിലാക്കിയത്. മേപ്പാടി എസ്.എച്ച്.ഒ റെമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് സിറ്റി സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്ച പാളയം മാർക്കറ്റിലാണ് ഇയാളെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് വടുവഞ്ചാൽ ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടന്നത്. മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ കോഴിക്കോട് പെരുമണ്ണ കട്ടക്കളത്തിൽ വീട്ടിൽ കെ. മുഹമ്മദ് സിനാൻ(20), പറമ്പിൽ ബസാർ മഹൽ വീട്ടിൽ റിഫാൻ (20) എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയും 28ന് പുലർച്ച തന്നെ കൽപറ്റ ടൗണിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. അക്ഷയ് കുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. എസ്.ഐ രജിത്ത്, സി.പി.ഒമാരായ കെ. റഷീദ്, ഷിജു, ഇ.ബി. രജീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.