സുല്‍ത്താന്‍ ബത്തേരി: ആദിവാസികള്‍ക്കിടയില്‍ വായിലെ അര്‍ബുദം വര്‍ധിക്കുന്നതായി ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ വയനാട് ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം. പുകയിലയുടെയും മറ്റു ലഹരിവസ്തുക്കളുടെയും നിരന്തരമായ ഉപയോഗമാണ് ഇതിനു കാരണം. സ്ത്രീകളും കുട്ടികളുമെല്ലാം ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. അര്‍ബുദം നിയന്ത്രിക്കുന്നതിന് ആദിവാസി ഊരുകളില്‍ ബോധവത്കരണ, ചികിത്സ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ കുറിച്യാട് കോളനിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ദന്തസംരക്ഷണ ബോധവത്കരണം നടത്തുകയും പ്രത്യാശ എന്ന പദ്ധതി വഴി ദന്തക്ഷയം സംഭവിച്ച നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി പല്ലുസെറ്റുകള്‍ വെച്ചുകൊടുക്കുകയും ചെയ്യും. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഡോ. സാബു കുര്യന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. മനു സ്കറിയ, ഡോ. സാബു കുര്യന്‍, തോമസ് മാത്യു മോടിശ്ശേരി, ആദര്‍ശ് സുരേന്ദ്രന്‍, രാജേഷ് ടി. ജോസ്, ഫ്രെന്‍സ് ജോസ്, സി.കെ. രഞ്ജിത്ത്, കവിത, നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഡോ. ജോര്‍ജ് അബ്രഹാം എടയക്കാട്ടില്‍ (പ്രസി), ഡോ. പി.ബി. സനോജ് (സെക്ര), ഡോ. രജിത്ത് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.