മുള്ളല്‍മാവില കോളനിയില്‍ ആദിവാസികളെ ചൂഷണം ചെയ്ത് വീടുകള്‍ പൊളിക്കുന്നു

മാനന്തവാടി: പിന്നാക്കംനില്‍ക്കുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ മുള്ളല്‍മാവില ആദിവാസി കോളനിയിലെ വീടുകള്‍ പൊളിച്ചുവില്‍ക്കുന്നത് പതിവാകുന്നു. ഇടനിലക്കാരാണ് ആദിവാസികളെ ചൂഷണംചെയ്യുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ കോളനിയിലെ ബാലന്‍െറ വീട് പൊളിച്ച് കട്ടില, സിമന്‍റ് കട്ട, ഓട് തുടങ്ങിയവ കൊണ്ടുപോയത്. 5000 രൂപക്കാണ് വില്‍പന നടന്നതെന്ന് കോളനിവാസികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍െറ അടുത്തദിവസങ്ങളില്‍ ഇതേ കോളനിയിലെ വെളുക്കന്‍െറ വീട് പൊളിച്ച് ഓട് സിമന്‍റും കട്ട, വാതില്‍, ജനല്‍ എന്നിവ കയറ്റിക്കൊണ്ടുപോകാന്‍ തയാറാക്കിവെച്ചിരിക്കുകയാണ്. കേവലം 3000 രൂപക്കാണ് ഇടനിലക്കാര്‍ ഇവ തട്ടിയെടുത്തത്. പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍ കോളനിയില്‍ എത്തിപ്പോഴാണ് വീടുകള്‍ പൊളിച്ചുകൊണ്ടുപോയതായി കണ്ടത്തെിയത്. ഏഴു വീടുകളിലായി 12 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 50 സെന്‍റ് സ്ഥലത്ത് അഞ്ചുവര്‍ഷം മുമ്പ് പ്രത്യേക ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചുനല്‍കിയത്. ഇതിന് ചോര്‍ച്ച വന്നതോടെ മേല്‍ക്കൂരയില്‍ ഓട് പാകി നല്‍കുകയായിരുന്നു. ഈ ഓടുകളാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്നത്. കോളനിയിലെ ചിലര്‍ അയനിക്കല്‍ കൈയേറ്റ ഭൂമിയിലെ അടച്ചുറപ്പില്ലാത്ത കൂരകളിലാണ് കഴിയുന്നത്. അവരാണ് അടച്ചുറപ്പുള്ള നല്ല വീടുകള്‍ പൊളിച്ചുവില്‍ക്കുന്നത്. ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് വീടുകള്‍ പൊളിച്ച് വില്‍പന നടത്തുന്ന സംഘം പ്രദേശത്ത് സജീവമാണ്. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം നടത്തുമെന്ന് പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രൈബല്‍ പ്രമോട്ടര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.