വെള്ളമുണ്ട: കയറി നില്‍ക്കാന്‍ ഒരു ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്ത എട്ടേനാല്‍ ടൗണില്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ മഴ നനയുന്നതിന് അറുതിയായില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ തുടക്കത്തില്‍ മൊതക്കര റോഡ് നവീകരിക്കുന്നതിന്‍െറ ഭാഗമായി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കുകയായിരുന്നു. പുതിയ ബസ്സ്റ്റാന്‍ഡ് ഉടന്‍ നിര്‍മിക്കാമെന്ന് പറഞ്ഞാണ് ഇത് പൊളിച്ചതെങ്കിലും പിന്നീട് അധികൃതരും കൈമലര്‍ത്തുകയായിരുന്നു. വെള്ളമുണ്ട എ.യു.പി, ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, പാരലല്‍ കോളജുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്കായി ദിനംപ്രതി രണ്ടായിരത്തിലധികം യാത്രക്കാര്‍ വന്നിറങ്ങുന്ന ടൗണാണിത്. ടൗണിലെ കടവരാന്തകളില്‍ കയറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ റോഡില്‍തന്നെയാണ് ഇപ്പോള്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. ഇത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതിയിലായിരുന്നു ഒടുവിലത്തെ പ്രതീക്ഷ. എന്നാല്‍, യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് പുതിയ ഭരണസമിതിയും താല്‍പര്യം കാണിക്കുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ടൗണിനോട് ചേര്‍ന്ന് അനുയോജ്യമായ സ്ഥലം കണ്ടത്തെി ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് 10 വര്‍ഷം മുമ്പ് അന്നത്തെ ഇടതുപക്ഷ ഭരണസമിതി 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീടുവന്ന യു.ഡി.എഫ് ഭരണസമിതി 50 ലക്ഷമായി തുക ഉയര്‍ത്തുകയും ചെയ്തിരുന്നു. പണം ഫയലില്‍ ഉറങ്ങുമ്പോള്‍ നടപടികള്‍ മാത്രം എവിടെയും ഉണ്ടായില്ല. താല്‍ക്കാലിക കാത്തിരിപ്പു കേന്ദ്രമെങ്കിലും നിര്‍മിച്ച് യാത്രക്കാരെ വെയിലില്‍നിന്നും മഴയില്‍നിന്നും രക്ഷിക്കാനുള്ള നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.