ആദിവാസി വാച്ചറുടെ മരണം: ദുരൂഹതയേറുന്നു

തിരുനെല്ലി: തോല്‍പെട്ടി കക്കേരി കോളനിയിലെ വനംവകുപ്പ് വാച്ചര്‍ ബസവനെ വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. രണ്ടുദിവസംമുമ്പ് 70ഓളം വനപാലകര്‍ തിരച്ചില്‍ നടത്തിയ സ്ഥലത്താണ് കഴിഞ്ഞദിവസം തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടതെന്നതാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. നവംബര്‍ 24നാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി വന്യജീവി കട്ടപ്പള്ളം ക്യാമ്പ് ഷെഡില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന വനംവകുപ്പ് വാച്ചര്‍ ബസവനെ കാണാതായത്. 25ാം തീയതി മുതല്‍ അവശിഷ്ടങ്ങള്‍ കണ്ടത്തെുന്നതിന്‍െറ തൊട്ടടുത്ത ദിവസംവരെ സംശയമുള്ള എല്ലാ വനമേഖലകളിലും കോളനിക്കാരും വാച്ചര്‍മാരും വനപാലകരും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ബസവന്‍െറ ബന്ധുക്കളുടെ വീടായ കര്‍ണാടകയിലെ ഹുന്‍സൂരിലും നാഗര്‍ഹോളയിലും അന്വേഷണം നടത്തി. തുടര്‍ന്നാണ് രണ്ടുദിവസം മുമ്പ് 70ഓം വനപാലകരും വാച്ചര്‍മാരും മേഖലയില്‍ അരിച്ചുപെറുക്കി തിരച്ചില്‍ നടത്തിയത്. എന്നിട്ടും കാണാത്ത ബസവന്‍െറ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും ആരോ കൊണ്ടുവെച്ചതുപോലെ കണ്ടത്തെിയത് ഡിസംബര്‍ 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ്. കക്കേരി കോളനിപരിസരത്തെ വനത്തിനുള്ളിലെ പുല്‍മൈതാനത്ത് വനം വകുപ്പിന്‍െറ വയര്‍ലെസ് സെറ്റും ടോര്‍ച്ചും മൊബൈല്‍ ഫോണും കണ്ടത്തെിയത് കാട്ടാനയോ മറ്റു ജീവികളോ ആക്രമിച്ച് കൊലപ്പെടുത്തിയതായി വിശ്വസിക്കാന്‍ പറ്റാത്ത നിലയിലാണ്. ടോര്‍ച്ചിന്‍െറ അടിഭാഗം ചതഞ്ഞരഞ്ഞിട്ടുണ്ട്. 500 ഗ്രാം തൂക്കമുള്ള വയര്‍ലെസ് സെറ്റ് 19 ദിവസം കിടന്ന സ്ഥലത്ത് ഒരു പുല്ലുപോലും മയങ്ങിയിട്ടില്ല. തുടര്‍ന്ന് ഷര്‍ട്ട് ആരോ വെച്ചതുപൊലെയാണുണ്ടായിരുന്നത്. ബസവന്‍െറ ശരീരഭാഗങ്ങളും മറ്റും വ്യത്യസ്ത മേഖലകളിലാണുണ്ടായിരുന്നത്. വാച്ചറുടെ മരണം വന്യമൃഗങ്ങളുടെ ആക്രമണം വഴിയല്ളെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ബസവനെ ആരെങ്കിലും പിടിച്ചുകൊണ്ടുപോയി വല്ലതും ചെയ്തിട്ടുണ്ടാവുമെന്നാണ് കാണാതായതുമുതല്‍ ഗൗരിയും ബന്ധുക്കളും പറഞ്ഞിരുന്നത്. 24ാം തീയതി വൈകീട്ട് ഷെഡില്‍നിന്നും ഭര്‍ത്താവ് വീട്ടില്‍ വന്നിരുന്നു. തുടര്‍ന്ന് എട്ടോടെ കട്ടപ്പള്ളം ക്യാമ്പ് ഷെഡിലേക്ക് എളുപ്പവഴിയായ കക്കേരി കോളനിപരിസരത്തുള്ള വനത്തിലൂടെയാണ് എന്നും പോകുന്നതുപോലെ പോയത്. ഇതിനിടയില്‍ ആരെങ്കിലും അത്യാഹിതപ്പെടുത്താനുള്ള സാധ്യതയും സംശയവും ബന്ധുക്കള്‍ മറച്ചുവെക്കുന്നില്ല. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.