മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തില്‍ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയ രണ്ട് പോത്തുകളെ ആക്രമിച്ചുകൊന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. യവനാര്‍കുളം പാറയിടത്തില്‍ ജോര്‍ജിന്‍െറ തലപ്പുഴ 43ലെ കൃഷിസ്ഥലത്തോട് ചേര്‍ന്ന് തൊഴുത്തില്‍ കെട്ടിയ പോത്തുകളാണ് ആക്രമിക്കപ്പെട്ടത്. നാലു പോത്തുകളാണുണ്ടായിരുന്നത്. തൊഴുത്തില്‍ കയറിയ കടുവ ഒരു പോത്തിനെ ആക്രമിച്ചതോടെ മറ്റു പോത്തുകള്‍ ചിതറിയോടി. ഇതിനിടയിലാണ് രണ്ടാമത്തെ പോത്തിനെയും കടിച്ചുകൊന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ രാവിലെ എട്ടോടെ പോത്തിന്‍െറ ജഡവുമായി മാനന്തവാടി, തലശ്ശേരി, വാളാട് റോഡുകള്‍ ഉപരോധിച്ചു. തുടന്ന് സ്ഥലത്തത്തെിയ സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു, നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പോത്തിന്‍െറ ഉടമസ്ഥന് നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ അനുവദിക്കാമെന്നും പ്രദേശത്ത് രണ്ട് കൂടുകള്‍ സ്ഥാപിക്കാമെന്നും കടുവയെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്നും ഉറപ്പുനല്‍കിയതോടെ രാവിലെ 10.30ഓടെയാണ് ഉപരോധം അവസാനിച്ചത്. കഴിഞ്ഞ മൂന്നാം തീയതി മുതലാണ് തവിഞ്ഞാല്‍ 43, ഇടിക്കര, കൊളങ്ങോട്, മേലെ വരയാല്‍, മാനി എന്നീ സ്ഥലങ്ങളിലായി കടുവയുടെ സാന്നിധ്യം കണ്ടത്തെിയത്. രണ്ടു കാട്ടുപന്നികളെ ആക്രമിച്ച് കൊന്നതോടെ കൊളങ്ങോട് കൂടും കാമറയും സ്ഥാപിച്ചു. കാമറയില്‍ കടുവയുടെ ദൃശ്യം പതിയുകയും ചെയ്തു. എന്നാല്‍, കെണിയില്‍വീഴാതെ കടുവ വെവ്വേറെ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. 43ല്‍ നടന്ന ഉപരോധ സമരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിഷ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം എ. പ്രഭാകരന്‍, ബ്ളോക് പഞ്ചായത്തംഗം ദിനേശ്ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.കെ. ഷജിത്ത്, എം.ജി. ബാബു, ബാബു ഷജില്‍കുമാര്‍, വിവിധ കക്ഷിനേതാക്കളായ എം.ജി. ബിജു, പി. വാസു, ജോണി മറ്റത്തിലാനി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.