ആൻസി സോജന്‌ പ്രതിമാസം 15,000 രൂപ

തിരുവനന്തപുരം: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കൗമാര കായികതാരം ആൻസി സോജന് പ്രത ിമാസം 15000 രൂപ പരിശീലന ചെലവിലേക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു. ജി.വി രാജ സ്പോർട്സ് അവാർഡ് പ്രഖ്യാപന വേളയിൽ കായികമന്ത്രി ഇ.പി. ജയരാജനാണ് ഇക്കാര്യമറിയിച്ചത്. എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പിൽ ഉൾപ്പെടുത്തി പ്രതിദിനം 500 രൂപ എന്ന നിലയിലാണ് തുക നൽകുക. ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ നാല് സ്വർണം നേടിയ ആൻസി കേരളത്തിന് ഓവറോൾ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ചു. ആകെ എട്ട് സ്വര്‍ണമാണ് മീറ്റില്‍ കേരളം സ്വന്തമാക്കിയത്. ഗുവാഹതിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് അത്‌ലറ്റിക്‌സിൽ അണ്ടർ 21 വിഭാഗത്തിൽ ആൻസി റിലേയിൽ ഉൾപ്പെടെ മൂന്ന്‌ സ്വർണം നേടി. തൃശൂർ നാട്ടിക ഫിഷറീസ് സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. അത്‌ലറ്റായ പി.യു ചിത്രക്കും ലോങ്ജംപ് താരം എസ്. ശ്രീശങ്കറിനും സമാനരീതിയിൽ പരിശീലന സഹായം നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.