വട്ടിയൂർക്കാവിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിൽ തീപിടിത്തം

തിരുവനന്തപുരം: . പൊലീസ് സ്റ്റേഷന് സമീപം ഡമ്പിങ് യാർഡിലും സ്റ്റേഷന് എതിർവശത്തെ കടയിലുമാണ് തീപിടിത്തമുണ്ടായത്. രാത്രി എട്ടോടെ പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചെടുത്ത വാഹനങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് തീ കണ്ടത്. പൊലീസുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് പടർന്ന് ആളിക്കത്താൻ തുടങ്ങിയെങ്കിലും ഫയർഫോഴ്സ് എത്തി തീ കെടുത്തുകയായിരുന്നു. വാഹനങ്ങൾക്ക് സമീപത്തായി ചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതിൽ നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സ് മടങ്ങുന്നതിനിടെയാണ് പൊലീസ് സ്റ്റേഷന് എതിർവശത്തെ ഡി.ടി.പി സൻെററിലും തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങൾ കടയുടെ മുകൾഭാഗത്തേക്ക് വെള്ളം ചീറ്റിച്ച് സമീപത്തെ മേൽക്കൂരകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലെടുത്തു. തീയും പുകയും കുറഞ്ഞതോടെ കടയുടെ ഷട്ടർ പൊളിച്ച് അകത്തെ തീയും കെടുത്തി. കടയിലെ കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉൾപ്പെടെ ഉപകരണങ്ങൾ കത്തിനശിച്ചു. ഇവിടത്തെ തീ പിടിത്ത കാരണം വ്യക്തമല്ല. പൊലീസ് സ്റ്റേഷൻ വളപ്പിലെ തീ കെടുത്തുന്നതിന് മുന്നോടിയായി തൊട്ടടുത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിലെ വൈദ്യുതിബന്ധം വിഛേദിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം ഡി.ടി.പി സൻെററിലെ തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമറിഞ്ഞ് വൻ ജനക്കൂട്ടമെത്തിയതോടെ ജങ്ഷനിൽ ഒരു മണിക്കൂറോളം വാഹനഗതാഗതവും സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.