ലോക ഭക്ഷ്യ ദിനാചരണം ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിൻെറ പോഷൺ മാസാചരണത്തിൻെറ സമാപനവും ലോക ഭക്ഷ്യ ദിനാചരണത്തിൻെറ സംസ ്ഥാനതല ഉദ്ഘാടനവും ബുധനാഴ്ച വൈകുന്നേരം മൂന്നിന് ഡി.പി.െഎ ജങ്ഷനിലുള്ള ജവഹര്‍ സഹകരണ ഭവനില്‍ നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. പോഷണ മാസാചരണത്തിൻെറ സമാപനത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പിൻെറ ന്യൂസ് ലെറ്ററും അങ്കണവാടികളില്‍ സ്ഥാപിക്കുന്ന ന്യൂട്രിഡാഗ്ലറുടെ വിതരണോദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.