കൈക്കൂലി: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക്​ സസ്പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻെറ പിടിയിലായ ജൂനിയർ ഹെൽത്ത് ഓഫിസറെ നഗരസഭ സെക്രട്ടറി അന്വേഷ ണവിധേയമായി സസ്പെൻഡ് ചെയ്തു. നഗരസഭ ജഗതി ഓഫിസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എൽ. സരിതയെയാണ് നഗരസഭ ഭരണസമിതിയുടെ നിർദേശപ്രകാരം സെക്രട്ടറി എസ്.എൽ. ദീപ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസമാണ് കടക്ക് ലൈസൻസ് അനുവദിക്കുന്നതിന് പ്രവാസിയായ ഷിബു കൃഷ്ണനോട് 5000 രൂപ സരിത കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ഇയാൾ വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോ‍ൻെറ നേതൃത്വത്തിലുള്ള സംഘം പൂജപ്പുര-ജഗതി റോഡിൽെവച്ച് സരിതയെ തന്ത്രപരമായി കുരുക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.