കൈയേറ്റം; മകനുവേണ്ടി മാപ്പപേക്ഷിച്ച മാതാവിനെ ആശ്വസിപ്പിച്ച്​ ബാബുൽ സുപ്രിയോ

കൊൽക്കത്ത: ''പേടിക്കേണ്ട, ആരും താങ്കളുടെ മകനെതിരെ ഒന്നും ചെയ്യില്ല. പൊലീസിനെ വിട്ട് കേസെടുപ്പിക്കുകയുമില്ല. ' ' രൂപാലി ബല്ലഭിനോടുള്ള ട്വീറ്റിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ കുറിച്ചു. നേരേത്ത ജാദവ്പുർ യൂനിവേഴ്സിറ്റിയിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ മുടി പിടിച്ചുവലിച്ച വിദ്യാർഥി ദേബർജൻ ബല്ലവിൻെറ മാതാവാണ് രൂപാലി. കാൻസർ രോഗിയായ രൂപാലി കരഞ്ഞുകൊണ്ട് തൻെറ മകൻെറ ഭാവി നശിപ്പിക്കരുതേ എന്ന് അഭ്യർഥിക്കുന്ന വിഡിയോ വൈറലായിരുന്നു. തുടർന്നാണ് മന്ത്രിയുടെ ട്വീറ്റ്. ജാദവ്പുർ യൂനിവേഴ്സിറ്റിയിൽ എ.ബി.വി.പിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കെതിരെ ആർട്സ് ഫാക്കൽറ്റി സ്റ്റുഡൻറ്സ് യൂനിയൻെറ (എ.എഫ്.എസ്.യു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. അതിനിടെയായിരുന്നു സംഭവം.''ലക്ഷക്കണക്കിന് പേരെ ദുരിതത്തിലാക്കുന്ന ദേശീയ പൗരത്വപ്പട്ടികയെപ്പറ്റിയുള്ള സംശയം പങ്കുവെക്കാൻ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ, മന്ത്രി ദേഷ്യപ്പെടുകയായിരുന്നെന്നായിരുന്നു ദേബർജൻ ബല്ലഭ് പിന്നീട് വാർത്താലേഖകരോട് പറഞ്ഞത്. ബർദമാൻ ടൗണിൽ താമസിക്കുന്ന ബല്ലഭ് സംസ്കൃത കോളജ് വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.