നേമം: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയയാൾ അറസ്റ്റില്‍. പാമാംകോട് സ്വദേശി ഷാഹുല്‍ ഹമീദാണ് അറസ്റ്റിലായത്. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചുവരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ബെന്‍ ജോർജിനെ അസഭ്യം പറയുകയും ഇദ്ദേഹത്തിൻെറ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. വ്യാഴാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. തൃക്കണ്ണാപുരം പ്ലാങ്കാലമുക്കില്‍ വാഹനപരിശോധനക്കെത്തിയതായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും. വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് എഴുതിനല്‍കുന്നയാളാണ് ഷാഹുല്‍ ഹമീദ്. പ്ലാങ്കാലമുക്കില്‍ ഇയാളുടെ കടയുടെ മുന്‍വശത്തു കിടന്ന ലോറിക്ക് നമ്പര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ല. ഇതു ശ്രദ്ധയില്‍പെട്ട ഇന്‍സ്‌പെക്ടര്‍ ലോറി പരിശോധിക്കാന്‍ തുടങ്ങുന്നതിനിടെ ഷാഹുല്‍ ഹമീദ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നേമം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.