മുത്തൂറ്റ് മാനേജ്മൻെറ് പിടിവാശി ഉപേക്ഷിക്കണം -സി.െഎ.ടി.യു തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ ആഗസ്റ ്റ് 20 മുതൽ നടത്തിവരുന്ന പണിമുടക്ക് ഒത്തുതീർക്കാൻ മാനേജ്മൻെറ് സന്നദ്ധമാകണമെന്ന് സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സി.െഎ.ടി.യു സൻെററിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷതവഹിച്ചു. ശമ്പള പരിഷ്കരണം നടത്തുക, പ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുത്തൂറ്റ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ലേബർ കമീഷണർ മുമ്പാകെ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്മൻെറ് നടപ്പാക്കിയില്ല. 2018-19ൽ 2100 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാപനത്തിൽ ജീവനക്കാർക്ക് ന്യായമായ വേതനം നൽകാൻ മാനേജ്മൻെറ് സന്നദ്ധമാവുന്നില്ല. സമരത്തിൻെറ പേരിൽ സി.െഎ.ടി.യുവിനെതിരെ മുത്തൂറ്റ് മാനേജ്മൻെറ് കള്ളപ്രചാരണം നടത്തുന്നെന്നും യോഗം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.