ഒരു ഭാഷ: അമിത് ​ഷായെ പിന്തുണച്ച്​ ഗവർണർ

തിരുവനന്തപുരം: രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദി ഭാഷയുടെ ഉപയോഗം വർധിപ്പിക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ വിവാദപരാമർശത്തെ പിന്തുണച്ച് കേരള ഗവർണർ. 'ദേശീയ ഭാഷയായ ഹിന്ദിയിലൂടെ നമ്മുടെ െഎക്യം ശക്തിപ്പെടുത്താ'െമന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിൽ കുറിച്ചു. 'ഒരു ഭാഷ ജനങ്ങളെ െഎക്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ മാതൃഭാഷക്കൊപ്പം ജോലിക്കിടെ ഹിന്ദി ഉപയോഗിക്കണം.' എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഹിന്ദി ദിനാചരണത്തിനിടെയായിരുന്നു ആഭ്യന്തര മന്ത്രി ഒരു രാജ്യം ഒരു ഭാഷ എന്ന വിവാദ പ്രസ്താവന നടത്തിയത്. ഇതിെനതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കടുത്ത എതിർപ്പാണ് ഉയർന്നത്. തമിഴ്നാട്ടിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോയും അടക്കം പ്രസ്താവനക്കെതിരെ രംഗത്തെത്തി. കർണാടകയിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും വിവിധ ഭാഷാ സംഘടനകളും പ്രസ്താവനെക്കതിരെ രംഗത്ത് എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.