വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ താഴേവെട്ടൂരിൽ വീട് തകർന്നുവീണു. ടി.എസ് കനാൽ പുറമ്പോക്കിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ ഷീജയുടെ വീടാണ് നിലംപൊത്തിയത്. അപകടം നടക്കുമ്പോൾ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചതിനാൽ ദുരന്തം ഒഴവായി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മൺകട്ട കൊണ്ട് നിർമിച്ച ഓടുമേഞ്ഞ വീടിൻെറ ഒരുവശം പൂർണമായും നിലംപൊത്തിയത്. ഒരു മുറിയും അടുക്കളയുമാണ് തകർന്നുവീണത്. തകർന്നുവീണ മുറിയിൽ ഷീജയുടെ 65 കഴിഞ്ഞ മാതാവ് ഉറങ്ങുകയായിരുന്നു. കഴുക്കോലുകൾ ഞെരിയുന്ന ശബ്ദംകേട്ട് ഷീജ നിലവിളിക്കുന്നത് കേട്ടാണ് വൃദ്ധമാതാവ് ഹലീമാബീവി മുറി വിട്ട് പുറത്തു വന്നത്. നിമിഷങ്ങൾക്കകം മുറിയും അടുക്കളയുമുൾപ്പെടെ വീടിൻെറ ഒരു വശം മൊത്തമായും തകരുകയായിരുന്നു. തകർച്ചയുടെ ആഘാതത്തിൽ മൺകട്ടയും ചെങ്കല്ലും കൊണ്ട് നിർമിച്ച അവശേഷിക്കുന്ന ഭിത്തികൾക്കും വിള്ളലുകൾ വീണു. അവശേഷിക്കുന്ന ഭാഗം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മഴ നനയാതിരിക്കുന്നതിന് പൊതിെഞ്ഞങ്കിലും ഏതുനിമിഷവും നിലംപൊത്തുമെന്ന നിലയിലാണ്. കനാലിനോട് ചേർന്നാണ് ഇതുൾപ്പെടെ പതിനഞ്ചോളം വീടുകളുള്ളത്. മഴ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കനാൽ പുറമ്പോക്കിലെ മിക്കവാറും വീടുകളെല്ലാം വെള്ളക്കെട്ടിലായി. ചൊവ്വാഴ്ച വെട്ടൂർ വില്ലേജിൽ പരാതി നൽകുകയും വില്ലേജ് അധികൃതർ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. ഫോട്ടോകാപ്ഷൻ താഴേവെട്ടൂർ ടി.എസ് കനാൽ പുറമ്പോക്കിൽ വെള്ളംകയറി തകർന്നുവീണ ഷീജയുടെ വീട് 14 VKL 4 flood-vettooril thakarnna veedu@varkala
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.