കല്ലമ്പലം: നാവായിക്കുളത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പൈവേലിക്കോണം അശ്വതി വീട്ടിൽ ഹരിദേവ് (29) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 1.677 ഗ്രാം എം.ഡി.എം.എയും 45.023 ഗ്രാം ചരസും പിടിച്ചെടുത്തു.
വർക്കല എക്‌സൈസ് സർക്കിൾ ഓഫിസിലെ സർക്കിൾ ഇൻസ്‌പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം നാവായിക്കുളം പൈവേലിക്കോണം പ്രദേശങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിച്ചുവരുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു. നിരോധിത ലഹരി ഉൽപന്നങ്ങൾ പ്രതിക്ക് ലഭിച്ച ഉറവിടം കണ്ടെത്തുമെന്നും പിന്നിലുള്ള ഇതര പ്രതികളെയും പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.