പ്രതികൾ

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ക​ഴ​ക്കൂ​ട്ടം: തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് 115 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ർ ഡാ​ൻ​സാ​ഫി​ന്റെ പി​ടി​യി​ൽ. കൊ​ല്ലം ഇ​ട്ടി​വ സ്വ​ദേ​ശി കെ​ബി​ൻ അ​ബ്ര​ഹാം കോ​ശി (31), നെ​യ്യാ​റ്റി​ൻ​ക​ര തൊ​ഴു​ക്ക​ൽ സ്വ​ദേ​ശി എ​ബി അ​ശോ​ക് (30), തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഹ​ക്കീം (45) എ​ന്നി​വ​രാ​ണ് സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ശ്രീ​കാ​ര്യം ചെ​റു​വ​യ്ക്ക​ൽ ന​മ്പി​ക്ക​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് 115 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സി .​എ​ൻ.​ജി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വി​ടെ വീ​ട് വാ​ട​ക​ക്കെ​ടു​ത്തി​രു​ന്ന​ത്.

പി​ടി​യി​ലാ​യ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഹ​ക്കീം നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ബം​ഗ​ളു​രു​വി​ൽ നി​ന്ന് എം.​ഡി.​എം.​എ വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രി​ൽ നി​ന്ന് മൈ​ക്രോ​ത്രാ​സ്സു​ക​ളും ല​ഹ​രി ചൂ​ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്ലാ​സ് ഓ​യി​ൽ ബ​ർ​ണ​ർ ട്യൂ​ബു​ക​ളും പി​ടി​കൂ​ടി. ഒ​രാ​ഴ്ച മു​മ്പ് എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​വ​രി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ശ്രീ​കാ​ര്യം പോ​ലീ​സി​ന് കൈ​മാ​റി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Three arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.