പോത്തൻകോട് : ബ്ലോക്ക് പഞ്ചായത്ത് കണിയാപുരം ഡിവിഷനിലും പോത്തൻകോട് പഞ്ചായത്തിലെ മണലകംവാർഡിലും ഉപതെരഞ്ഞെടുപ് പിന് ഒരുക്കങ്ങൾ തുടങ്ങി. സെപ്റ്റംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്. ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസിലെ പറമ്പിപ്പാലം നിസാറിൻെറയും മണലകം വാർഡിൽ സി.പി.എമ്മിലെ ദിലീപ്കുമാറിൻെറയും മരണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബ്ലോക്കിൽ സി.പി.എമ്മിൽനിന്ന് ബി. മഹേഷും കോൺഗ്രസിൽനിന്ന് കുന്നുംപുറം വാഹീദുമാണ് മത്സരിക്കുന്നത്. എസ്. ചന്ദ്രചൂഡനാണ് ബി.ജെ.പി സ്ഥാനാർഥി. മഹേഷും ചന്ദ്രചൂഡനും നാമനിർദേശ പത്രിക നൽകി. കുന്നുംപുറം വാഹീദ് നാളെ പത്രിക സമർപ്പിക്കും. പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ സി.പി.എമ്മിൽ എൻ. രാജേന്ദ്രനും കോൺഗ്രസിൽ പുരുഷോത്തമനും ബി.ജെ.പിയിൽനിന്ന് എസ്.എസ് സുജിത്തും സ്ഥാനാർഥികളാകും. പോത്തൻകോട് ബ്ലോക്കിൽ 13 വാർഡുകളുള്ളതിൽ സി.പി.എം- ഏഴ്, കോൺഗ്രസ്-അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസിൽനിന്ന് സി.പി.എമ്മിലേക്ക് മാറി നിലവിൽ ബ്ലോക്ക് പ്രസിഡൻറായ ഷാനിബായ്ക്കും സി.പി.എമ്മിലേക്ക് പോകുകയും അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് തിരികെ കോൺഗ്രസിലെത്തുകയും ചെയ്ത ജോളി പത്രോസിനും വോട്ടുചെയ്യുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻെറ വിലക്കുണ്ട്. സി.പി.എം- ഏഴ്, സി.പി.ഐ- ഒന്ന്, ബി.ജെ.പി -ഏഴ് , കോൺഗ്രസ്-രണ്ട് എന്നിങ്ങനെയാണ് പോത്തൻകോട് പഞ്ചായത്തിലെ കക്ഷിനില. മണലകം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച ദിലീപ്കുമാർ 59 വോട്ടിനാണ് വിജയിച്ചത്. പിന്നീട് സി.പി.എമ്മിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.