വിദേശകാര്യ മന്ത്രി ചൈനയിൽ

വിദേശകാര്യ മന്ത്രി ചൈനയിൽ ബെയ്ജിങ്: മൂന്നു ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിങ്കളാ ഴ്ച ചൈനയിലെത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിൻെറ ഇന്ത്യൻ സന്ദർശനമടക്കമുള്ള വിഷയങ്ങൾ വിദേശകാര്യ മന്ത്രിയുടെ പര്യടനത്തിൽ കടന്നുവരും. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഇന്ത്യൻ മന്ത്രിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്. 2009 മുതൽ 2013 വരെ ചൈനയിലെ അംബാസഡറായിരുന്നു ജയ്ശങ്കർ. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നാലു ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.