ക്ഷീരവികസനവകുപ്പിൻെറ പാല്‍പരിശോധന പ്രഹസനമാകുന്നു വലിയതുറ: ടാങ്കര്‍ ലോറികളിൽ വിവിധ പേരുകളിലുള്ള കവര്‍പാലുകളുമായി പ്രതിദിനം അതിര്‍ത്തികടന്ന് തലസ്ഥാനത്ത് എത്തുന്നത് മായം ചേര്‍ന്ന പാൽ. പരിശോധന നടത്താനോ നടപടികള്‍ എടുക്കാനോ കഴിയാതെ ക്ഷീരവികസനവകുപ്പും ഭക്ഷ്യസുരക്ഷവിഭാഗവും. തമിഴ്നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് ശേഖരിക്കുന്ന പാല്‍ കൊഴുപ്പ് വേര്‍തിരിച്ചശേഷം കട്ടികൂട്ടാനായി ഗുണനിലവാരം കുറഞ്ഞ പാല്‍പൊടിയും മറ്റും ചേര്‍ത്താണ് പാക്കറ്റുകളില്‍ നിറച്ച് വിൽപനക്ക് എത്തിക്കുന്നത്. കമ്പനി പാലുകളെ അപേക്ഷിച്ച് കൂടുതല്‍ ലാഭം കിട്ടുന്നത് കാരണം കച്ചവടക്കാര്‍ വിൽപനക്ക് കൂടുതലായി ആശ്രയിക്കുന്നത് ഇത്തരം കവർപാലാണ്. ഇത്തരത്തില്‍ അതിര്‍ത്തികടന്ന് എത്തുന്ന പാലിൻറ ഗുണനിലവാരം പരിശോധിക്കാന്‍ ക്ഷീരവികസനവകുപ്പിന് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ സ്ഥിരം സംവിധാനങ്ങള്‍ ഇല്ല. പാലിൻെറ ഗുണനിലവാരം പരിശോധിക്കാന്‍ സംസ്ഥാനത്ത് നാല് റീജനല്‍ ലബോറട്ടറികളും 14 ജില്ല ലബോറട്ടറികളും ഉണ്ടെങ്കിലും പലയിടത്തും പാല്‍ പരിശോധനകള്‍ നടക്കുന്നില്ല. തമിഴ്നാട്ടില്‍നിന്ന് വരുന്ന വ്യാജ കവര്‍പാലുകള്‍ കളിയിക്കാവിളയില്‍ ഇറക്കിയശേഷം ചെറിയ വാഹനങ്ങള്‍ വഴിയാണ് തലസ്ഥാനത്ത് എത്തുന്നത്. വിൽപനക്ക് എത്തുന്ന പാൽ പാക്കറ്റിൻെറ മുകളില്‍ കൊഴുപ്പും ഇതര ഖരപദാർഥങ്ങളുെട തോതും ശതമാനമായി രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാല്‍, അതിര്‍ത്തി കടെന്നത്തുന്ന പാലുകളുടെ കവറുകളില്‍ ഇത്തരത്തിലുള്ള ഒരു വിവരണവും പലപ്പോഴും കാണാറില്ല. പാലിൻെറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് തിരുവനന്തപുരം അമ്പലത്തറ മില്‍മയുടെ െഡയറിയില്‍ അത്യാധുനിക ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. മില്‍മയിലേക്ക് എത്തുന്ന പാല്‍ മാത്രമേ ഇവിടെ പരിശോധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.