തിരുവനന്തപുരം: എംറ്റൈ റൈറ്റേഴ്സ് ഫോറത്തിൻെറ (മലയാളം, തമിഴ്, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ ഫോറം) നൂറ്റിപ്പത ിനൊന്നാമത് പ്രതിമാസ സമ്മേളനം ഫോറം പ്രസിഡൻറ് പ്രഫ. ജി.എൻ. പണിക്കരുടെ അധ്യക്ഷതയിൽ ചേർന്നു. ക്ലാപ്പന ഷൺമുഖൻ, ശശി തിരുമല, മല്ലിക വേണുകുമാർ, സുധീർ ചടയമംഗലം എന്നിവർ മലയാളം കവിതകളും തേവന്നൂർ ഇൗശ്വരൻ നമ്പൂതിരി മലയാളം കഥയും അവതരിപ്പിച്ചു. എം.എസ്.എസ്. മണിയൻ തമിഴ് കവിതയും ഫെലിക്സ് ജൊഫ്രി, വിതുര വി. അശോക്, ആർ. റോബ്സൺ എന്നിവർ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു. തുടർന്നുനടന്ന ചർച്ചയിൽ ജസീന്ത മോറിസ്, ഡോ. ജി. രാജേന്ദ്രൻപിള്ള, എം. പാർഥിവൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.