നേമം: മച്ചേല്‍ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടാക്കള്‍ കവര്‍ന്നു. ക്ഷേത്രനടയിലെ സ്റ്റീല്‍ കാണിക്കവഞ്ചി യാണ് വ്യഴാഴ്ച രാത്രി നഷ്ടപ്പെട്ടത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസിന് മോഷ്ടാവിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. സമീപവാസിയാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 16ന് കാണിക്കവഞ്ചിയില്‍ ഉണ്ടായിരുന്ന പണം മാറ്റിയിരുന്നു. പിന്നീട് വഞ്ചിയില്‍ എത്തിച്ചേര്‍ന്ന പണമാണ് അപഹരിക്കപ്പെട്ടതെന്ന് ക്ഷേത്രസമിതി അറിയിച്ചു. മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.