തിരുവനന്തപുരം: ദിവസങ്ങൾക്കുമുമ്പ് സർക്കാർ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവിൽ വീണ്ടും മാറ്റം. യതീഷ് ചന്ദ്ര തൃശൂർ ജില്ല പൊലീസ് മേധാവിയായി തുടരുമെന്നാണ് അഡീഷനൽ സെക്രട്ടറി എം.സി. വത്സലകുമാരൻെറ ഉത്തരവ്. യതീഷ് ചന്ദ്രയെ തൃശൂരിൽനിന്ന് മാറ്റാനുള്ള തീരുമാനത്തിനെതിരെ വകുപ്പിൽനിന്ന് വിയോജിപ്പ് ഉയർന്നിരുന്നു. ശബരിമല വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും തൃശൂർപൂരം മികച്ചനിലയിൽ നടത്തുകയും ചെയ്തത് യതീഷ് ചന്ദ്ര അവിടെ തുടരണമെന്ന വാദത്തിന് കരുത്തായി. പി.കെ. മധുവിനെ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി നിയമിച്ചിട്ടുണ്ട്. ബി. അശോകൻെറ ഇൻഡക്ഷൻ പരിശീലനം തുടരും. എച്ച്. മഞ്ജുനാഥിന് റെയിൽവേയുടെ പൂർണചുമതലയുള്ള എസ്.പിയായി നിയമനം നൽകി. എസ്. സുജിത് ദാസിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അഡീഷനൽ അസിസ്റ്റൻറ് ഐ.ജിയായും സ്ഥലംമാറ്റി. ആർ. കറുപ്പുസ്വാമി വയനാട് ജില്ല പൊലീസ് മേധാവിയായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.