പാറക്വാറിക്കെതിരെ പ്രതിഷേധം

കടയ്ക്കൽ: പാറക്വാറി ആരംഭിക്കുന്നതിെനതിരെ ജനങ്ങളുടെ പ്രതിേഷേധം. കുമ്മിൾ പഞ്ചായത്തിലെ കല്ലുതേരിയിൽ ആരംഭിക്കാ നൊരുങ്ങുന്ന പാറക്വാറിക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുന്നത്. ക്വാറി ആരംഭിക്കുന്നതിനായി പാങ്ങോട്-കടയ്ക്കൽ റോഡിൽ കല്ലുതേരിയിൽനിന്ന് പുതിയ റോഡ് പൂർത്തീകരിച്ചിട്ടുണ്ട്. ക്വാറിക്ക് വേണ്ടിയുള്ള അനുമതിയും പഞ്ചായത്തടക്കം നൽകിയുണ്ട്. ക്വാറി ആരംഭിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ നീക്കം. നിലവിൽ രണ്ട് ക്വാറികളാണ് പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.