ടിപ്പറി​െൻറ ചില്ല് സാമൂഹികവിരുദ്ധർ എറിഞ്ഞുതകർത്തു

ടിപ്പറിൻെറ ചില്ല് സാമൂഹികവിരുദ്ധർ എറിഞ്ഞുതകർത്തു പത്തനാപുരം: ടിപ്പറിൻെറ മുൻവശത്തെ ചില്ല് സാമൂഹികവിരുദ്ധർ എ റിഞ്ഞുതകർത്തു. ചേകം ശ്രീശൈലത്തിൽ സുദർശനൻെറ വാഹനമാണ് കഴിഞ്ഞരാത്രിയിൽ സാമൂഹികവിരുദ്ധർ തകർത്തത്. രാത്രിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പത്തനാപുരം പൊലീസിൽ പരാതി നൽകി. സമീപവീടുകളിലെ സി.സി.ടി.വി കാമറദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പിറവന്തൂർ പഞ്ചായത്തിൽ ചേകം, വാഴത്തോപ്പ്, കമുകുംചേരി, കിഴക്കേഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധശല്യവും മോഷണവും പതിവാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു വെളിയം: വെളിയം, പൂയപ്പള്ളി, ഉമ്മന്നൂർ, കരീപ്ര, വെളിനല്ലൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോടുകളും കെ.ഐ.പി കനാലുകളും കിണറുകളും വറ്റിവരളുന്നു. പലരും പണം കൊടുത്താണ് വെള്ളം വാങ്ങുന്നത്. പഞ്ചായത്തുകൾക്ക് ലഭിച്ച ഫണ്ട് കുടിവെള്ളക്ഷാമം ആരംഭിച്ചഘട്ടത്തിൽതന്നെ ചെലവായി. തുടർന്ന് പഞ്ചായത്ത് അധികാരികൾ സർക്കാറുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.