പുനലൂർ: ആര്യങ്കാവിൽ പിക്-അപ്പിൽ കടത്തിവന്നതുൾപ്പെടെ ആറ് ടണ്ണോളം തമിഴ്നാട് റേഷനരി പൊലീസ് പിടിച്ചെടുത്തു. സംഭവ വുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽനിന്ന് പിക്-അപ്പിൽ കൊണ്ടുവന്ന 40 ചാക്ക് അരി വെള്ളിയാഴ്ച രാവിലെ റൂറൽ എസ്.പിയുടെ ഷാഡോ പൊലീസ് സംഘമാണ് പിടിച്ചത്. കഴുതുരുട്ടിയിലെ രഹസ്യ ഗോഡൗണിൽ ഇറക്കാൻ കൊണ്ടുവന്നതായിരുന്നു അരി. വണ്ടിയിൽ ഉണ്ടായിരുന്നവരിൽനിന്നാണ് ഗോഡൗണിനെക്കുറിച്ച് വിവരം ലഭിച്ചത്. കഴുതുരുട്ടി ജങ്ഷനിലെ വീടിനോട് ചേർന്ന ഗോഡൗൺ വൈകീട്ട് റെയ്ഡ് ചെയ്ത് ഇവിടെനിന്നും ബാക്കി ഉൾപ്പെടെ 150 ചാക്ക് അരിയാണ് പിടിച്ചെടുത്തത്. അരി സൂക്ഷിച്ചിരുന്ന മത്തായി ശാമുവേൽ, തോമസ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. തമിഴ്നാട് സർക്കാർ സൗജന്യമായും കുറഞ്ഞവിലയ്ക്കും നൽകുന്ന അരിയാണിത്. ചെറിയ വില നൽകി ഏജൻറുമാർ മുഖാന്തരം ശേഖരിച്ച് കഴുതുരുട്ടിയിലെ ഗോഡൗണിൽ എത്തിക്കും. ഇവിടെവെച്ച് പോളിഷ് ചെയ്ത് മുന്തിയ ബ്രാൻഡ് നെയിമിൽ വിപണിയിൽ എത്തിച്ച് വിൽക്കുകയാണ് പതിവ്. മുമ്പും പലതവണ ഇവിടെ നിന്നും അധികൃതർ റേഷനരി പിടിച്ചിട്ടുണ്ട്. ഇപ്പോൾ പിടിച്ചെടുത്ത അരി തെന്മല പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. ക്ലാസിൽകയറി വിദ്യാർഥിനിയെ ഉപദ്രവിച്ച നാലുയുവാക്കൾ പിടിയിൽ പുനലൂർ: നെടുമ്പാറ ടി.സി.എൻ.എം എച്ച്.എസ്.എസിൽ ക്ലാസിൽ കയറി പ്ലസ്‌വൺ വിദ്യാർഥിനിയെ ഉപദ്രവിച്ച നാലുയുവാക്കളെ അധ്യാപകരും നാട്ടുകാരും ചേർന്ന് പിടികൂടി തെന്മല പൊലീസിന് കൈമാറി. പുനലൂർ സ്വദേശികളായ മുസ്തഫ(19), ഫൈസൽ(18), കാര്യറ റഫൽ(19), മണലിൽ സ്വദേശി അലൻ (19) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അധ്യാപകെരയും ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.