തുറന്ന ജയിലിൽ പരിശോധന; മൊബൈലും ലഹരിവസ്​തുക്കളും പിടിച്ചെടുത്തു

കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ പരിശോധന; മൊബൈൽ ഫോണും ലഹരിപഥാർഥങ്ങളും പിടികൂടി. ജയിലുകളിലെ നിയമവിരു ദ്ധപ്രവർത്തനങ്ങൾ തടയുന്നതിനും ജയിൽസുരക്ഷ ശക്തമാക്കുന്നതിൻെറയും ഭാഗമായുള്ള സുരക്ഷാപരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വെള്ളിയാഴ്ച ജയിൽ സൂപ്രണ്ട് സുനിൽകുമാർ, ജോയൻറ് സൂപ്രണ്ട് സജീവ്, അസി. സൂപ്രണ്ട് റജിൻ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജയിലിലെ ആട്ഫാമിലെ ജോലിക്കാരനായ അജിത് കുമാർ എന്ന തടവുകാരനിൽനിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈൽ കണ്ടെടുത്തത്. തടവുകരുടെ ബാരക്കിന്‌ സമീപത്ത് ഒളിപ്പിച്ച നിലയിൽ ലഹരിപദാർഥങ്ങളും കണ്ടെടുത്തു. ആഴ്ചകൾക്ക് മുമ്പും തുറന്നജയിലിൽനിന്ന് ലഹരിവസ്തുക്കൾ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. മൊബൈൽ കണ്ടെത്തിയ സംഭവത്തിൽ നെയ്യാർഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രിസൺ ഓഫിസർമാരായ മഹേശൻ, ബാബു, ഡെപ്യൂട്ടി പ്രിസൺ ഓഫിസർ സർജിത്ത്, പ്രശാന്ത്, വിൻസൻെറ്, അസിസ്റ്റൻറ് പ്രിസൺ ഓഫിസർമാരായ വി.എസ്. പ്രവീൺ, നിശാന്ത്, ആനന്ദ്, അഭിലാഷ്, അരുൺ തുടങ്ങിയവർ പരിശോധകസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.