കൊല്ലം: മകനെതിരെ ആരോപണം ഉയർന്നപ്പോൾ അയാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നട പടിയെടുക്കാനല്ലേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയേണ്ടിയിരുന്നതെന്ന് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ആദർശ, സംശുദ്ധ രാഷ്ട്രീയമാണ് പിന്തുടരുന്നതെങ്കിൽ ഒരു പിതാവെന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടത് അതായിരുന്നു. എന്നാൽ, ഒാടിയൊളിക്കാനും ഒളിവിൽ പാർക്കാനും മകന് അവസരമൊരുക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ല അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. സംസ്ഥാന രാഷ്ട്രീയം ശൂന്യതയിലാണ്. കോൺഗ്രസിൻെറയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കൾ രാഷ്ട്രീയത്തെ കച്ചവടമാക്കി, ലാഭം കിട്ടുന്ന ജീവിതോപാധിയാക്കി മാറ്റി. ഇടത്, വലത് മുന്നണികൾ കേരളത്തെ കടെക്കണിയിലാക്കിയിരിക്കുകയാണ്. ഇനി തിരിച്ചുവരില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് പിണറായി സർക്കാർ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയാണ്. പിണറായി പൊടിയും തട്ടിപ്പോകുേമ്പാൾ അതിൻെറ കെടുതികൾ അനുഭവിക്കുക ജനങ്ങളാണ്. അംഗത്വ പ്രചാരണത്തിലൂടെ ജനങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന ബോധ്യം അവരിൽ സൃഷ്ടിക്കാനുതകണമെന്നും രാജ്യത്താകെ നടക്കുന്ന ഇൗ പ്രക്രിയ ചരിത്രസംഭവമായി മാറുമെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.