തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ആളെ രണ്ടുവർഷമായിട്ടും കണ്ടെത്താൻ കഴിയാതെ പൊലീസ്. അഞ്ച ാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് തനിക്ക് കാമമാണെന്നും പെൺകുട്ടിയെ ദിവസവും കാണാറുണ്ടെന്നും ചോക്ലറ്റ് നൽകാറുണ്ടെന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ട മുഹമ്മദ് ഫർഹദ് എന്നയാളെയാണ് ഇതുവരെ കണ്ടെത്താൻ കഴിയാത്തത്. ഇയാൾ േഫസ്ബുക്കിൽ കമൻറ് ചെയ്ത രീതിയിൽ ഏതെങ്കിലും പെൺകുട്ടി വശീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ കുട്ടിയെയും അടിയന്തരമായി കണ്ടെത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചെയർമാൻ പി. സുരേഷ്, അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് എന്നിവരടങ്ങിയ ഡിവിഷൻ െബഞ്ചിേൻറതാണ് വിധി. വ്യാപകപ്രതിഷേധം വന്നതോടെ ഇയാൾ ഫേസ്ബുക്ക് െപ്രാഫൈലും കമൻറുകളും ഡിലീറ്റ് ചെയ്തിരുന്നുവെന്ന് കമീഷന് ലഭിച്ച പരാതിയിൽ പറയുന്നു. എന്നാൽ, ഹരജി ലഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും കുറ്റാരോപിതൻെറ അക്കൗണ്ടിൻെറ വിശദവിവരങ്ങൾ ലഭിക്കുന്നതിന് ഫേസ്ബുക്ക് അതോറിറ്റിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന റിപ്പോർട്ടാണ് പൊലീസ് കമീഷന് സമർപ്പിച്ചത്. ഇത് കമീഷനെ ചൊടിപ്പിച്ചു. ഇത് സൈബർ ൈക്രം അന്വേഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള പൊലീസ് സേനക്ക് ഭൂഷണമല്ലെന്ന് കമീഷൻ വിമർശിച്ചു. പെൺകുട്ടി കുറ്റാരോപിതൻെറ വലയിൽെപട്ടിട്ടുണ്ടോ എന്ന് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് േപ്രരിപ്പിക്കുന്ന കമൻറുകളോ ചിത്രങ്ങളോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ എടുക്കണമെന്നും ഇക്കാര്യത്തിൽ ബോധവത്കരണം നടത്തണമെന്നും പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കുട്ടികൾക്കെതിരായ ലൈംഗികചൂഷണപരാതികളിൽ അന്വേഷണം ഉറപ്പുവരുത്തുന്നതിന് ജില്ല പൊലീസ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകണമെന്നും നടപടി സംബന്ധിച്ച വിവരങ്ങൾ േക്രാഡീകരിച്ച് വാർഷിക റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.